വൈദ്യുതി നിരക്ക് വര്‍ധന ഉടന്‍ ഇല്ല, നിലവിലെ താരീഫ് തുടരും

തിരുവനന്തപുരം. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ ഉണ്ടാവില്ല. നിലവിലെ താരീഫ് പ്രകാരമുള്ള നിരക്ക് ഒക്ടോബര്‍ 31 വരെ തുടരാന്‍ റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. കഴിഞ്ഞ മാസം 31 വരെ നിശ്ചയിച്ച നിരക്കാണ് നിലവിലും ഒരുമാസം കൂടി തുടരാന്‍ കമ്മീഷന്‍ അനുവദിച്ചത്.

കെഎസ്ഇബിയുടെ വരവി ചിലവ് പരിശോധിച്ച ശേഷം എല്ലാ വര്‍ഷവും ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരേണ്ടതാണ്. അതേസമയം കഴിഞ്ഞ വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തെ നിരക്ക് ഒന്നിച്ച് തീരുമാനിക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു.

മൂന്ന് വര്‍ഷം ഒരു വര്‍ഷത്തെ നിരക്ക് വര്‍ദ്ധനവാണ് നടത്തേണ്ടത്. ഈ വര്‍ഷം നാലാമത്തെ വര്‍ഷത്തെ നിരക്ക് വര്‍ദ്ധനവാണ് പുരോഗമിക്കുന്നത്.