തിരുവനന്തപുരം നഗരത്തിൽ തകർന്ന റോഡ് നന്നാക്കാതെ സർക്കാർ, ദിവസവും നിരവധി അപകടങ്ങൾ

തിരുവനന്തപുരം. തിരുവനന്തപുരം നഗര ഹൃദയത്തില്‍ ആശുപത്രികളിലേക്ക് അടക്കം രോഗികള്‍ പോയിരുന്ന റോഡ് തകര്‍ന്ന നിലയില്‍. ബൈപാസില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും ആര്‍സിസിലേക്കും പോകുവാന്‍ ഉപയോഗിച്ചിരുന്ന റോഡാണ് തകര്‍ന്ന് ശോചാനീയാവസ്ഥയിലായത്. ഈ വഴിയിലൂടെയായിരുന്നു 2019 വരെ ആശുപത്രിയിലേക്ക് രോഗികളുമായി ആംബുലന്‍സ് പോയിരുന്നത്.

പലരും റോഡ് മോശമായത് മൂലം ഇവിടം വിട്ട് പോയി. പലപ്പോഴും ആശുപത്രിയില്‍ പോകാന്‍ ഓട്ടോവിളിച്ചാല്‍ പോലും ആരും എത്താത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു. ഈ റോഡിലൂടെ യാത്ര ചെയ്യണമെങ്കില്‍ രണ്ട് ജോഡി ഡ്രസും ചെരുപ്പും വേണമെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിന് സമീപം താമസിക്കുന്നവര്‍ അവരുടെ വാഹനങ്ങള്‍ പ്രധാന വഴിയില്‍ ഇട്ടതിന് ശേഷം നടന്നാണ് വീട്ടിലേക്ക് പോകുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

നിരവധി പേര്‍ ദിവസവും റോഡില്‍ അപകടത്തില്‍ പെടുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ദുരിതാവസ്ഥ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകണമെങ്കില്‍ നീന്തി പോകേണ്ട അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു. എത്രയും വേഗത്തില്‍ നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.