ലുലു മാളിനു ഭീഷണി, ദി കേരള സ്റ്റോറി പ്രദർശനം റദ്ദാക്കി

മത തീവ്രവാദികളുടെ കടുത്ത ഭീഷണിയും സമ്മർദവും മൂലം ലുലു മാൾ തിയറ്ററുകളിൽ തീരുമാനിച്ച ദി കേരള സ്റ്റോറിയുടെ പ്രദർശനം റദ്ദ് ചെയ്തു. പ്രവാസി ബിസിനസുകാരൻ എം എ യൂസഫലിയുടെ ഉടമസ്ഥതയിൽ ഉള്ള ലുലു മാളിലേ തിയറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കാൻ ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ സിനിമ പ്രദർശിപ്പിച്ചാൽ ബഹിഷ്കരണം ഭീഷണി ലുലു മാൾ ബിസിനസിനെതിരേ ഉയർത്തുകയായിരുന്നു. ലുലു മാൾ തിയറ്ററിൽ ഇതാദ്യമാണ്‌ ഒരു സിനിമയ്ക്ക് തിയറ്റർ നല്കിയ ശേഷം റദ്ദ് ചെയ്യുന്നത്. സംഭവത്തിൽ ലുലു അധികാരികൾ പ്രതികരിച്ചിട്ടില്ല.

തിരുവനന്തപുരത്തേയും കൊച്ചിയിലേയും പിവിആർ ലുലു തീയേറ്ററുകളാണ് ബുക്കിംഗ് ആരംഭിച്ച ശേഷം പിൻമാറുന്നത്. ദൽഹി ആസ്ഥാനമായുള്ള പിവിആർ ഗ്രൂപ്പാണ് ലുലുമാളിലെ സിനിമ തീയേറ്ററുകളുടെ നടത്തിപ്പുകാർ. 179 കേന്ദ്രങ്ങളിൽ തീയേറ്ററുകളുള്ള പിവിആർ ഗ്രൂപ്പിന്റെ ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിലെ തീയേറ്ററുകളിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നുണ്ട്‌കേരളത്തിൽ ആദ്യ ആഴ്ച 21 തിയെറ്ററുകളിൽ സിനിമ ഇന്ന് പ്രദർശിപ്പിക്കും. ശക്തമായ എതിർപ്പ്ുണ്ടായിട്ടും ചെറുകിട തീയേറ്റർ ഉടമകൾ പോലും സിനിമ പ്രദർശിപ്പിക്കാൻ തയ്യാറായപ്പോളാണ് യുസഫലിയുടെ നിയന്ത്രണത്തിലുള്ള ലുലു മാളിലെ തീയേറ്ററുകളുടെ പിൻ മാറ്റം.

വിവാദ സിനിമ ദി കേരള സ്റ്റോറി കൊച്ചിയിൽ പ്രദർശിപ്പിരുന്നു. ക്ഷണിക്കപ്പെട്ട 100 പേർക്കായി പ്രദർശനം നടത്തി. സിനിമ കണ്ടവർ പറയുന്നത് കേരളത്തിൽ ഇപ്പോൾ നടക്കുന്ന പ്രചരണം അസംബന്ധം ആണെന്നും മതം മാറ്റി കേരളത്തിൽ നിന്നും കൊണ്ടുപോയവരുടെ കഥയല്ല സിനിമ എന്നും ആണ്‌. ഐ എസ് ഭീകരവാദത്തേയാണ്‌ സിനിമ ഫോക്കസ് ചെയ്യുന്നത്. തീവ്രവാദത്തേ എതിർക്കുന്ന ഒരു സിനിമയേ കേരളത്തിലെ ഇടത് വലത് മുന്നണികൾ ഇത്രമാത്രം എതിർക്കുമ്പോൾ നാം ഞടുങ്ങുക തന്നെ വേണം. മുസ്ളീം സംഘടനകളേക്കാൾ സിനിമക്കെതിരേ രൂക്ഷ വിമർശനം കൊണ്ടുവന്നതും ഇടത് വലത് മുന്നണികളാണ്‌.എറണാകുളം ഷേണായീസ് തീയേറ്ററിലാണ് പ്രദർശനം നടന്നത്. ബിജെപി നേതാക്കൾ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട അതിഥികൾമാത്രമാണ് സിനിമ കണ്ടത്.

സിനിമയുടെ അണിയറ പ്രവർത്തകർ ആവശ്യപ്പെട്ട പ്രകാരമാണ് കൊച്ചിയിൽ പ്രിവ്യൂ ഷോ ഒരുക്കിയതെന്നാണ് തിയേറ്റർ അധികൃതർ പറയുന്നത്.ആസൂത്രിതമായി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ട യുവതികളുടെ കഥ പറയുന്ന ബോളിവുഡ് ചിത്രം ദ കേരള സ്‌റ്റോറി നാളെരാജ്യമെമ്പാടും ഇന്ന് റിലീസ് ആകുമ്പോൾ ജന കോടികൾ ആദ്യ ദിനങ്ങളിൽ തന്നെ സിനിമ കാണും.സിനിമക്കെതിരേ മെനഞ്ഞ തന്ത്രങ്ങളെല്ലാം പാളി.സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച് മാറ്റങ്ങൾ വരുത്തിയ രണ്ട് മണിക്കൂർ പത്തൊമ്പത് മിനിറ്റ് ദൈർഘ്യമുള്ള ഭാഗമാണ് തിയറ്ററുകളിൽ എത്തുന്നത്. സിനിമയുടെ പ്രദർശനവും റിലീസും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജം ഇയ്യത്തുൽ ഉലമായെ ഹിന്ദ് നൽകിയ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതം പ്രകടിപ്പിച്ചിരുന്നു.

സിനിമയുടേത് സാങ്കൽപിക കഥയാണെന്ന മുന്നറിയിപ്പ് കൂടി ചേർക്കണമെന്ന ആവശ്യം നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ അംഗീകരിച്ചില്ല.സിനിമക്കെതിരേ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസും കോടതി തള്ളിയിരുന്നു. ഇതിനിടെ കേരളാ സ്റ്റോറി നിരോധിക്കണമെന്ന ആവശ്യം തികച്ചും നാടകമാണെന്ന് പി.സി. ജോർജ് പറഞ്ഞു.സത്യമെന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പക്ഷേ, എതിർക്കുന്നവർക്ക് ഒന്നുകിൽ ഭയം, അല്ലെങ്കിൽ വോട്ട് കിട്ടുന്നതിനുള്ള അഭ്യാസം എന്നേ കരുതാൻ സാധിക്കുള്ളുവെന്നും പി.സി. ജോർജ് പറഞ്ഞു. സാമൂഹിക മൗലികാവകാശ ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളെ സംബന്ധിച്ച് തമ്പ് ഫിലിം സൊസൈറ്റിയുടെയും തപസ്യ കലാസാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ നടന്ന ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദി കേരളാ സ്റ്റോറി സിനിമയ്‌ക്ക് മുന്നേ എന്തെല്ലാം വിശ്വാസവേദനകൾ സഹിച്ച സമൂഹമാണ് സിനിമ കൊണ്ട് പ്രതികരിക്കുന്നതെന്ന് തിരിച്ചറിയണം. ഇത്രയും കാലം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മുറവിളി കൂട്ടിയവർ ഇപ്പോൾ മറിച്ച് പറയുന്ന പ്രഹസനവും നമ്മൾ കാണുന്നുണ്ടെന്നും പി.സി ജോർജ്ജ് അഭിപ്രായപ്പെട്ടു.