വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലറിഞ്ഞ മൂന്ന് പേർ അറസ്റ്റിൽ

അമരാവതി. വിശാഖപട്ടണത്ത് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലറിഞ്ഞ മൂന്ന് പേർ അറസ്റ്റിൽ. വിശാഖപട്ടണത്തിന് തൊട്ടടുത്ത് കാഞ്ചരപാളം എന്ന സ്ഥലത്ത് വെച്ചാണ് വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ഇവർ കല്ലെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കല്ലേറിൽ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഒരു കോച്ചിലെ എല്ലാ ചില്ലുകളും പൊട്ടിയിരുന്നു. ആർപിഎഫിന്റെയും ജിആർപിയുടെയും സിറ്റി പോലീസിന്റെയും സംയുക്ത സംഘമാണ് അക്രമി സംഘത്തെ പിടികൂടിയത്.

കഴിഞ്ഞ ദിവസം കൊൽക്കത്തയിലും വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന് നേരെ കല്ലേറ് നടന്നിരുന്നു. ഹൗറ ന്യൂ ജൽപൈഗുരി പാതയിലോടുന്ന വന്ദേഭാരത് എക്സ്ര്പസ് ട്രെയിന് നേരെയാണ് ആക്രമണമുണ്ടായത്.