ബ്ലൗസിനുള്ളിലും ഡ്രൈ ഫ്രൂട്ട്‌സിലും ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിദേശ വനിത ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

ബെംഗളൂരു. വിദേശ വനിത ഉള്‍പ്പെടെ മൂന്ന് യാത്രക്കാരില്‍ നിന്നും 67 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കെംപെഗൗഡ വിമാനത്താവളത്തിലാണ് സംഭവം. ശരീരത്തിനുള്ളിലും ബ്ലൗസിലും ഡ്രൈ ഫ്രൂട്ട്‌സിലുമായിട്ടാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മൂന്ന് പേരില്‍ നിന്നായി ഒരു കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചത്.

സംഭവത്തില്‍ മലേഷ്യന്‍ സ്വദേശിനിക്കെതിരെയും രണ്ട് സ്ത്രികള്‍ക്കെതിരെയും പോലീസ് കേസെടുത്തു. എയര്‍ ഏഷ്യ വിമാനത്തിലെത്തി രണ്ട് യാത്രക്കാരില്‍ നിന്നും ഒരു മലേഷ്യന്‍ യുവതിയില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. മലേഷ്യന്‍ യുവതിയുടെ ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചിരിക്കുകയായിരുന്നു. 579 ഗ്രാം സ്വര്‍ണമാണ് യുവതി ശരീരത്തില്‍ ഒളിപ്പിച്ചത്.

അതേസമയം ബ്ലൗസില്‍ സ്വര്‍ണം തേച്ച് പിടിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ദേഹപരിശോധനയ്ക്ക് ഇടെ കസ്റ്റംസിന് സംശയം തോന്നിയതോടെയാണ് യുവതി പിടിയിലായത്. തുടര്‍ന്ന് ബ്ലൗസ് മുറിച്ച് പരിശോധച്ചപ്പോള്‍ പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം കണ്ടെത്തുകയായിരുന്നു.