യുവാവിനെ മര്‍ദ്ദിച്ച് ഗഗ്നചിത്രം എടുത്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരം. യുവാവിനെ ലോഡ്ജിലെത്തിച്ച് നഗ്നനാക്കി ചിത്രങ്ങള്‍ എടുത്ത് പ്രചരിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഴമുട്ടം സ്വദേശി മന്‍മദനാണ് മര്‍ദ്ദനമേറ്റത്.

വഴമുട്ടം സ്വദേശികളായ ഫിറോസ്, സജീര്‍, മനു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ വീടിന് സമീപത്തുള്ള സ്ഥലത്ത് മന്‍മദന്‍ മാലിന്യം തള്ളുകയും ഇത് കഴിക്കുവാന്‍ എത്തിയ നായ്ക്കള്‍ പ്രതികളുടെവീട്ടിലെ ആടുകളെ ആക്രമിച്ചതാണ് തര്‍ക്കത്തിന് കാരണം.

തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രതികള്‍ മന്‍മദനെ മര്‍ദ്ദിച്ചത് ലോഡ്ജില്‍ കൂട്ടിക്കൊണ്ട് പോയായിരുന്നു മര്‍ദ്ദനം. മന്‍മദനെ ജീപ്പില്‍ കയറ്റിക്കൊണ്ട് പോയി പ്രതികളില്‍ ഒരാളായ മനുവിന്റെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ എത്തിക്കുകയും. നഗ്നനാക്കി മര്‍ദിച്ച് ശേഷം ഷോക്ക് അടിപ്പിച്ചു. ശേഷം ജനനേന്ദ്രിയത്തില്‍ മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു.

പിന്നീട് വീട്ടിലെത്തിയ മന്‍മദന് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.