തിരുവനന്തപുരത്ത് ബൈക്ക് മരത്തിലിടിച്ച് 3 വിദ്യാർത്ഥികൾ മരിച്ചു

തിരുവനന്തപുരത്ത് ബൈക്ക് അപകടത്തിൽ 3 വിദ്യാർത്ഥികൾ മരിച്ചു. തിരുവനന്തപുരം അരുവിക്കര വഴയിലയില്‍ ബൈക്ക് മരത്തിലിടിച്ചാണ് മരിച്ചത്. നെടുമങ്ങാട് സ്വദേശികളായ ബിനീഷ്(16), സ്റ്റെഫിന്‍(16), മുല്ലപ്പന്‍(16) എന്നിവരാണ് മരിച്ചത്.വഴിയിലെ പെട്രോൾ പമ്പിന് സമീപമാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്ക് വഴിയരികിലെ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.

മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. വഴയില വളവില്‍വെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡില്‍ നിന്ന് തെന്നിമാറി സമീപമുള്ള കുറ്റിക്കാട്ടിലേക്ക് കയറി മരത്തില്‍ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും മൂന്നു പേരും മരിച്ചിരുന്നു.