മകന്‍ ജീപ്പിന് പിന്നില്‍ കയറി, അച്ഛന്‍ വാഹനം മുന്നോട്ട എടുത്തു, തെറിച്ചുവീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: മൂന്ന് വയസുകാരന്‍ മകന്‍ ജീപ്പിന് പിന്നില്‍ പിടിച്ചു കയറുന്നത് അറിയാതെ അച്ഛന്‍ വാഹനം മുന്നോട്ട് എടുത്തതോടെ ജീപ്പില്‍ നിന്നും തെറിച്ച് വീണ് കുഞ്ഞിന് ദാരുണാന്ത്യം. തിരുവനന്തപുരം പാലോട് ആണ് ഒരു നാടിനെ കണ്ണീരില്‍ ആഴ്തിയ സംഭവം ഉണ്ടായത്. പേരയം കോട്ടവരമ്പത്ത് സന്തോഷ് ഭവനില്‍ സന്തോഷ് – ശാരി ദമ്പദികളുടെ മകന്‍ വൈഭവ് ആണ് ദാരുണമായി മരിച്ചത്.

ഇന്നലെ രാവിലെ ആണ് സംഭവം. ഡ്രൈവര്‍ ആയ സന്തോഷ് ഓട്ടം പോകാനായി വീടിന് സമീപം നിര്‍ത്തി ഇട്ടിരുന്ന ജീപ്പിലേക്ക് പോയി. ഈ സമയം പതിവ് പോലെ മകന്‍ വൈഭവും പിന്നാലെ എത്തി. സാധാരണ സന്തോഷ് ജീപ്പില്‍ കയറുമ്പോള്‍ മടങ്ങി പോവുകയാണ് വൈഭവ് ചെയ്യാറുള്ളത്.

എന്നാല്‍ ഇന്നലെ സന്തോഷ് ജീപ്പില്‍ കയറി മറ്റൊരാളും ആയി സംസാരിച്ചുകൊണ്ട് ഇരിക്കവെ മകന്‍ വൈഭവ് ജീപ്പിന്റെ പിന്നിലെത്തി പിടിച്ചു കയറി. കുട്ടി പിന്നില്‍ കയറിയത് അറിയാതെ സന്തോഷ് ജീപ്പ് മുന്നോട്ട് എടുത്തു. കുട്ടി തെറിച്ച് വീണു. സമീപം ഉണ്ടായിരുന്ന പോസ്റ്റില്‍ നെഞ്ചിടിച്ചാണ് കുട്ടി വീണത് എന്നാണ് കരുതുന്നത്. വൈഭവ് നിലവിളിക്കുന്നത് കേട്ടാണ് അപകടം അറിയുന്നത്. കുട്ടിയെ ഉടന്‍ തന്നെ എസ് എ ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈഷ്ണവ് സഹോദരനാണ്.

അതേസമയം കൊറോണ മരണത്തിനിടയില്‍ ദാരുണമായ മറ്റൊരു വാര്‍ത്തയാണ് ചൈനയില്‍ നിന്നും പുറത്ത് വരുന്നത്. പിതാവിനെയും സഹോദരനെയും കൊറോണ രോഗ ബാധയെന്ന സംശയത്തെ ത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വീട്ടില്‍ ഒറ്റയ്ക്കായ 17 വയസ്സു കാരന്‍ ദിവസങ്ങളോളം ഭക്ഷണവും വെള്ളവും ലഭിക്കാതെ അതി ദാരുണമായി മരണത്തിന് കീഴടങ്ങി. റൂറല്‍ ഹൂബേയ് പ്രവിശ്യയിലാണ് ചൈനയെ കണ്ണീരിലാഴ്ത്തിയ സംഭവം ഉണ്ടായിരിക്കുന്നത്. സെറിബ്രല്‍ പള്‍സി രോഗബാധിതന്‍ കൂടിയായിരുന്നു 17 വയസ്സുകാരന്‍.

17കാരനായ യാന്‍ ചെങ് പിതാവിനും സഹോദരനു മൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ 49കാരനായ പിതാവിനെയും 11 വയസ്സുള്ള ഇളയ സഹോദരനെയും ദിവസങ്ങള്‍ക്ക് മുമ്പ് കൊറോണ വൈറസ് ബാധ സംശയെത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ യാണ് യാന്‍ ചെങ് വീട്ടില്‍ ഒറ്റയ്ക്കാ യത്. ആറു ദിവസത്തോളം ആരും പരിചരിക്കാനില്ലാതെ വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞ യാനിന് ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചില്ലെന്നാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.

യാന്‍ ചെങും കുടുംബവും ജനുവരി 17 ന് പുതുവത്സരാ ഘോഷങ്ങള്‍ക്കായി വുഹാനിന് സമീപത്തെ ടൗണ്‍ഷിപ്പിലേക്ക് പോയിരുന്നു. ഇവിടെനിന്ന് തിരിച്ചെത്തിയതിന് പിന്നാലെ യാനിന്റെ പിതാവിന് കടുത്ത പനി ആരംഭിച്ചു. സഹോദരനും വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടായി. ഇതോടെയാണ് അധികൃതര്‍ ഇരുവരെയും ആശുപത്രിയിലെ പ്രത്യേക നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയത്. എന്നാല്‍ ഇതിനിടെ യാന്‍ ചെങ്ങിനെ ആരും ശ്രദ്ധിച്ചിരുന്നില്ലെന്നാണ് ബെയ്ജിങ് യൂത്ത് ഡെയ്‌ലിയെ ഉദ്ധര