ടിക് ടോക് പ്രണയം ചതിയായി, കാമുകനും 4 കൂട്ടുകാരും പിടിയിൽ, ഇര പ്ലസ്ടു വിദ്യാര്‍ഥിനി

വികാരങ്ങൾ വിവരത്തിനു വഴിമാറാത്ത പ്രായത്തിൽ മക്കൾക്ക് മൊബൈലും ഡാറ്റയും വാങ്ങി നല്കുന്ന എല്ലാ മാതാപിതാക്കളും ഇത് വായിക്കുക. പ്രത്യേകിച്ച് പെൺകുട്ടികൾ ഉള്ളവർ. ടിക് ടോക് പ്രണയത്തിൽ പൊലിഞ്ഞത് ഒരു പെൺകുട്ടിയുടെ ജീവിതവും മാനവും എല്ലാം. ടിക് ടോകും, ഫേസ്ബുക്കും, ഇസ്റ്റഗ്രാമും എല്ലാം വീട്ടിൽ മാതാപിതാക്കൾ അറിഞ്ഞു മതി എന്നും പാസ് വേഡുകൾ ഹാജരാക്കാനും മക്കളോട് ഇനിയേലും അന്ത്യശാസനം നല്കുക.ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. കണ്ണൂര്‍ മൂര്യാട് സ്വദേശി പ്രമില്‍ലാല്‍ ആണ് പിടിയിലായത്.

എന്റെ മക്കള്‍ വഴിതെറ്റില്ല എന്ന മാതാപിതാക്കളുടെ അമിത വിശ്വാസമാണ് പല ദുരന്തങ്ങള്‍ക്കും കാരണം… മക്കള്‍ക്ക് ചെറു പ്രായത്തില്‍തന്നെ മാതാപിതാക്കള്‍ ഫോണ്‍ വാങ്ങികൊടുക്കുന്നു. അതിലൂടെ അവര്‍ പല സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നു.. ഇതൊന്നും അച്ഛനും അമ്മയും അറിയുന്നില്ല. ടിക് ടോക്ക്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ സ്വന്തം മക്കള്‍ എന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കാനും മാതാപിതാക്കള്‍ക്ക് സമയമില്ല…

പീഢിപ്പിച്ചത് പ്രിമില്‍ലാൽ മാത്രമായിരുന്നില്ല. കൂട്ടുകാർക്കും കാഴ്ച്ച വയ്ച്ചു എന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത് വരുന്നു. ടിക് ടോക്  ഈ പെൺകുട്ടിയെ കേസില്‍ നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. പ്രതി മുമ്പും പോക്സോ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം എന്നി സമൂഹമാധ്യമങ്ങളിലൂടെയാണ് പെണ്‍കുട്ടിയുമായി പ്രമില്‍ലാല്‍ സൗഹൃദത്തിലാകുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും വിവിധ കേന്ദ്രങ്ങളിലെത്തിച്ചും പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു.

തലശേരി ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് എറണാകുളത്ത് നിന്ന് വീട്ടില്‍ എത്തിയ പ്രമില്‍ലാലിനെ കൂത്തുപറമ്പ് സിഐ ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് എത്തിയതോടെ പ്രമില്‍ലാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് സാഹസികമായാണ് അന്വേഷണസംഘം കീഴ്പ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട മറ്റു നാലുപേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ടിക് ടോക് ഇപ്പോൾ കൗമാര പ്രായക്കാരിൽ ആവേശവും വൈറലുമാണ്‌. ചൈനയിൽ ബീജിങ്ങിലെ കോർപറേറ്റ് സ്ഥാപനമാണ്‌ ഇതിന്റെ ഉടമസ്ഥർ. ലോകം ആകെ ഇവർ ഒരു വൈറസ് പോലെ ഇതിനെ പടർത്തി കോടികൾ വരുമാനമുള്ള കൂറ്റൻ മാരായി വളർന്നിരിക്കുന്നു. മാത്രമല്ല ടിക് ടോക് വഴി എത്ര പെൺകുട്ടികളാണ്‌ ലോകത്ത് ചതിക്കപ്പെട്ടത് എന്ന ഒരു കണക്കെടുത്ത് നോക്കിയാൽ സമീപ കാലത്തേ ഒരു സർവേയിൽ മണിക്കൂറിൽ 100 പെൺകുട്ടികൾ എങ്കിലും ചൂഷണത്തിനു വിധേയമാകുന്നു എന്നാണ്‌ വിവരങ്ങൾ. വീഡിയോ സൗഹൃദം തന്നെയാണ്‌ അപകടമാവുന്നതും. പിന്നെ വഴി തെറ്റിയ വീഡിയോ സംഭാഷണങ്ങളും ഭീഷണിയും ആയി കാര്യങ്ങൾ മാറുന്നു. അനേകം പെൺകുട്ടികളാണ്‌ ചൈനക്കാർ ഇറക്കിയ ഈ ആപ്പിൽ കുരുങ്ങി മാനവും ജീവിതവും പോയി ആത്മഹത്യ ചെയ്യുന്നത്. അനവധി പേർ മരിച്ച് ജീവിക്കുന്നു. നാളത്തേ ഇരകൾ നിങ്ങളോ, നിങ്ങളുടെ മകളോ ആകാം. സൂക്ഷിച്ചാൽ നാളെ കരയേണ്ടിയും വരില്ല. ചൈനക്കാരുടെ ആപ്പ് ആണ്‌ ടിക് ടോക് എങ്കിലും ഈ കളി ചൈനയിൽ നിരോധിച്ചിട്ടുണ്ട്. ചൈനയിൽ കുട്ടികൾ ഇത് ഉപയോഗിക്കാൻ പാടില്ല. മുതിർന്നവർ പകൽ സമയത്തും, രാത്രി 8മണിക്ക് ശേഷവും ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ കടുത്ത നിർദ്ദേശങ്ങൾ ഉള്ളതായും പറയുന്നു