സിആർപിഎഫ് ജവാന്മാർക്കെതിരായ വിവാദ പരാമർശം; മമതയ്ക്ക് വിശദീകരണം നൽകാനുള്ള അവസാന തിയതി ഇന്ന്

വിവാദ പരാമർശവുമായി ബന്ധപെട്ടു മമത ബന്നേർജിക്കു നൽകിയ നോട്ടീസിൽ വിശദീകരണം നൽകാനുള്ള അവസാന തിയതി ഇന്ന്. പ്രചാരണത്തിനിടെ സിആർപിഎഫ് ജവാന്മാർക്കെതിരെ വിവാദ പരാമർശം നടത്തിയതിനു വിശദീകരണം ആവശ്യപ്പെട്ടു തെരഞ്ഞെടുപ്പ് കമ്മീഷൻ മമതാ ബാനർജിയ്ക്ക് നോട്ടീസ് നൽകിയിരുന്നു. മാർച്ച് 28 നും ഏപ്രിൽ ഏഴിനും നടന്ന പൊതു പരിപാടികളിലായിരുന്നു മമത സിആർപിഎഫിനെതിരെ പരാമർശം നടത്തിയത്.

സിആർപിഎഫ് ഉദ്യോഗസ്ഥർ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും അവർക്ക് ആരാണ് അതിനുള്ള അനുമതി നൽകിയതെന്നും ഉള്ള പരാമർശമായിരുന്നു മമത നടത്തിയത്. ഇന്ന് രാവിലെ 11 മണിക്ക് മുമ്പായി വിശദീകരണം നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദേശം.