ബൈപ്പാസില്‍ ടോള്‍ പിരിവ്; കൊല്ലത്ത് സംഘര്‍ഷം, പൊലീസും യുവജനസംഘടനാ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും

കൊല്ലം: ബെപ്പാസിലെ ടോള്‍ പിരിവിനെതിരെ പ്രതിഷേധവുമായി യുവജന സംഘടനകള്‍. രാവിലെ ഏഴ് മണി മുതല്‍ ടോള്‍ പിരിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. സംഭവമറിഞ്ഞ് ഡി.വൈ.എഫ്.ഐ.യും എ.ഐ.വൈ.എഫും ടോള്‍ ബൂത്ത് പരിസരത്തെത്തി പ്രതിഷേധിച്ചു.

ഇങ്ങനെയൊരു സാഹചര്യത്തില്‍ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് യുവജന സംഘടനകള്‍ വ്യക്തമാക്കി.പൊലീസും യുവജനസംഘടനാ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.എസിപിയെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി.

ടോള്‍ പിരിക്കുന്നതിന് മുന്നോടിയായി അധികൃതര്‍ പൂജാനടപടികളുമായി മന്നോട്ട് പോകുമ്ബോഴാണ് പ്രതിഷേധക്കാര്‍ സ്ഥലത്തെത്തിയത്. നേരത്തെ രണ്ട് തവണ ടോള്‍ പിരിക്കാന്‍ കമ്ബനി ശ്രമിച്ചെങ്കിലും പ്രതിഷേധമുണ്ടായതിനെത്തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു.