അധികാരം ലഭിച്ചാല്‍ ഗുണ്ടകളില്‍ നിന്ന് മോചിപ്പിച്ച് കേരളത്തെ നന്മയുള്ള സംസ്ഥാനമാക്കുമെന്ന് ജേക്കബ് തോമസ്

അടുത്തിടെയാണ് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ബിജെപി അംഗത്വമെടുക്കുന്നത്. താന്‍ ജോലി ചെയ്തതു കൊണ്ട് തനിക്ക് ശത്രുക്കള്‍ മാത്രമേ ഉണ്ടായിട്ടുള്ളു എന്ന് സെന്‍കുമാര്‍ പറയുന്നു. അഴിമതി എന്നത് എവിടെ നടന്നാലും അത് അന്വേഷിക്കേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ അതൊന്നും നടക്കുന്നില്ല. ഇവയൊക്കെ ഭരണത്തില്‍ കൈ കടത്തലാണ് എന്നാണ് പറയുന്നത്. സരിത എസ് നായര്‍ നലല്‍കിയ പരാതിയില്‍ സിബിഐയെ വിളിച്ചതിനെതിരെയും ജേക്കബ് തോമസ് പ്രതികരിച്ചു. കേസിലെ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമയത്ത് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ ആ കേസിലെ പ്രതികള്‍ക്ക് എതിരെ ഒന്നും ചെയ്തില്ല. ഒരു നടപടിയുമെടുത്തില്ല. പ്രതികള്‍ യുഡിഎഫുമായി ബന്ധപ്പെട്ട ആള്‍ക്കാരായിരുന്നു. അതിനര്‍ത്ഥം ഇരുവരും ഒന്നിച്ചാണെന്നാണ്.

കുഴല്‍പ്പണക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കും സംസ്ഥാനത്ത് വളരെ സൗഹൃദപരമായുള്ള അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്. ബിജെപി അധികാരത്തില്‍ എത്തിയാല്‍ കേരളത്തിന്റെ ദുഷിപ്പുകളും അധോലോക പരിപാടികളും മറ്റും എതിര്‍ക്കുകയും ഇത് അവസാനിപ്പിക്കാനായി വേണ്ടി നിരന്തരമായിട്ടുള്ള കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും അതിന് സംശയമില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. ജനങ്ങളുടെ പ്രതിനിധിയായി നിന്നുകൊണ്ട് കേരളത്തിന്റെ വികസനത്തിന് ആവശ്യമായ നല്ല വ്യവസായങ്ങള്‍ വരാനായി ശ്രമങ്ങള്‍ നടത്തുകയും. നിയമ വിരുദ്ധമായി നടത്തുന്ന ബിസിനസുകള്‍ ഇല്ലാതാക്കി. ഗുണ്ടകളില്‍ നിന്നും കേരളത്തെ മോചിപ്പിച്ച് നന്മയുള്ള സംസ്ഥാനമാക്കാനാകും തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ സ്റ്റോറി,