ട്രാൻസ് യുവതി ആത്മഹത്യ ചെയ്തു

സംസ്ഥാനത്ത് ട്രാൻസ് യുവതി ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കി. ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റ് കൂടിയായ താഹിറ അസീസ് ആണ് ജീവനൊടുക്കിയത്. മോഡൽ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മത്സരങ്ങളിൽ മാറ്റുരച്ചിട്ടുണ്ട്. പങ്കാളി വാഹനാപകടത്തിൽ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീവനൊടുക്കിയതെന്ന് സൂചനയുണ്ട്.

നേരത്തെ ശാസ്ത്ര ക്രിയയിലുണ്ടായ പിഴവ് മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്ന മറ്റൊരു ട്രാൻസ് യുവതിയും സംസ്ഥാനത്തു ആത്മഹത്യ ചെയ്തിരുന്നു. സംസ്ഥാനത്തു ട്രാൻസ്‌ജൻഡർ വ്യക്തികൾക്ക് വേണ്ടി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും ഫലപ്രദമായ രീതിയിൽ ഇത്തരം ആളുകളിലേക്ക്‌ അവ എത്തുന്നില്ലെന്നു ആക്ഷേപമുണ്ട്.