മൂന്ന് മുന്നണികളെയും തറപറ്റിക്കാന്‍ ട്വന്റി ട്വന്റി,രംഗത്തിറങ്ങുന്നത് ശ്രീനിവാസന്‍,കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി,സിദ്ദീഖ് എന്നിവര്‍

എറണാകുളത്ത് മൂന്ന് മുന്നണികളേയും തറപറ്റിക്കൻ ട്വിന്റി ട്വിന്റി . എറണാകുളം ജില്ലയിലെ മുഴുവൻ സീറ്റുകളിലും സ്ഥനാർഥികളേ തീരുമാനിച്ചു കഴിഞ്ഞു. എറണാകുളം പിടിക്കാൻ 20-20 ,നടൻ ശ്രീനിവാസനും ,കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും രംഗത്ത് എന്നതാണ്‌ ഏറ്റവും എടുത്ത് പറയേണ്ട കാര്യം.

എറണാകുളം ജില്ലയിലെ മുഴുവൻ സീറ്റുകളിലും ട്വിന്റി ട്വിന്റി രംഗത്തിറ  ങ്ങുമ്പോൾ ഒരു കാര്യം ഉറപ്പാണ്‌. ചിലപ്പോൾ ജയിക്കാൻ സാധ്യതയുള്ളവർ തോല്ക്കുകയും തോക്കാൻ വിധിക്കപ്പെട്ടവർ വിജയിക്കുകയും ചെയ്യും. അട്ടിമറികൾ ഉണ്ടായേക്കും. ഇതിനിടെ ബിജെപിക്ക് വേണ്ടി മൽസരിക്കുന്ന ജേക്കബ് തോമസിനും , മെട്രോമാൻ ഇ ശ്രീധരനും ട്വിന്റി ട്വിന്റി പിന്തുണ കൊടുക്കാനുള്ള സാധ്യത തള്ളികളയാനാവില്ല. ബിജെപിയിലേക്ക് പോയ മുൻ ഡി.ജി പി ജേക്കബ് തോമസും ട്വിന്റി ട്വിന്റിക്ക് വേണ്ടി മൽസരിക്കണം എന്ന അഭ്യർഥനയുമായി നടൻ ശ്രീനിവാസൻ രംഗത്ത് വന്നു കഴിഞ്ഞു.

തദ്ദേശതെരഞ്ഞെടുപ്പിൽ എറണാകുളത്തിൻ്റെ കിഴക്കൻ മേഖലയിൽ വൻ മുന്നേറ്റം നടത്തിയ ട്വൻ്റി 20 നിയമസഭാ തെരഞ്ഞെടുപ്പിലും പോരിനിറങ്ങുന്നു. ഇതിന്റെ ഭാഗമായി സിനിമ നടന്‍ ശ്രീനിവാസനും, സംവിധായകന്‍ സിദ്ദീഖും, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ട്വന്‍റി-20യില്‍ ചേര്‍ന്നു.ട്വന്‍റി-20ക്ക് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്ന ശ്രീനിവാസന്‍, കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്‍റി-20 മോഡലെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ബി.ജെ.പിയില്‍ ചേര്‍ന്ന ഇ. ശ്രീധരനും ജേക്കബ് തോമസും ട്വന്‍റി-20യിലേക്ക് വരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

കേരളത്തിന് തന്നെ മാത്യകയാക്കാവുന്നതാണ് ട്വന്റി 20. അതിനാലാണ് താന്‍ പിന്തുണ നൽകുന്നത്. മെട്രോമാന്‍ ഇ. ശ്രീധരനും ജേക്കബ് തോമസുമൊക്കെ ബി.ജെ.പിയിലാണ്. അവര്‍ ബി.ജെ.പി. വിട്ട് ട്വന്റി 20 ക്ക് ഒപ്പം വരണമെന്നാണ് തന്റെ ആഗ്രഹം. കഴിഞ്ഞ ദിവസങ്ങളില്‍ മലയാള സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയവര്‍ തിരികെ ശരിയായ വഴിയിലെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശ്രീനിവാസന്‍ പറഞ്ഞുസംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി ട്വൻ്റി 20 ഉപദേശക സമിതി രൂപീകരിച്ചു. ട്വൻ്റി 20യുടെ പുതിയ ഉപദേശക സമിതി അധ്യക്ഷനായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചുമതലയേറ്റു. നടൻ ശ്രീനിവാസനും , സംവിധായകൻ സിദ്ദീഖും ഏഴംഗ ഉപദേശക സമിതിയിൽ അംഗങ്ങളാവും.

നിയമസഭാ തെരഞ്ഞെടുപ്പിൽ അത്ഭുതം സൃഷ്ടിക്കും എന്ന പ്രഖ്യാപനത്തോടെ എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ട്വൻ്റി 20 സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചു. ട്വൻ്റി 20 യുടെ ശക്തി കേന്ദ്രമായ കുന്നത്തുനാട്ടിൽ സുജിത്ത് പി. സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥിയാവുന്നത്. കോതമംഗലത്ത് ഡോ. ജോസ് ജോസഫാണ് സ്ഥാനാര്‍ത്ഥിയാവുക. ചിത്ര സുകുമാരനാണ് പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥി. മൂവാറ്റുപുഴയിൽ മാധ്യമപ്രവര്‍ത്തകനായ സി.എൻ. പ്രകാശൻ സ്ഥാനാര്‍ത്ഥിയാവും. വൈപ്പിനിൽ ഡോ. ജോബ് ചക്കാലക്കലാവും സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥികളാരും പൊതുപ്രവര്‍ത്തന രംഗത്ത് ഉള്ളവരല്ലെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യം ഉള്ളവരാണ്.

അതേസമയം മത നിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പാണെന്നും കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്റി-ട്വന്റി മോഡലെന്നും നടന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി . ട്വന്റി ട്വന്റി എറണാകുളത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ മത്സരിക്കുകയാണ്. അതില്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ കേരളത്തില്‍ ആകെ സജീവമാകുമെന്നാണ് വിചാരിക്കുന്നത്. അങ്ങനെയെങ്കില്‍ താന്‍ അതില്‍ സജീവമാകുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.എല്ലാ സംഘടിത മതങ്ങളും അതിശക്തമായി തമ്മിലടിക്കുകയാണ്. അതാണോ മത നിരപേക്ഷത. നമ്മളൊന്നും പറയുന്നില്ല. നവോത്ഥാനത്തിന് നില്‍ക്കണമെന്നൊന്നും പറയുന്നില്ല. കാരണം എനിക്കറിയില്ല നവോത്ഥാനം എന്താണെന്ന്. ചവനപ്രാശം, ലേഹ്യം പോലെയുളള സാധനമാണോ നവോത്ഥാനമെന്നും ശ്രീനിവാസന്‍ ചോദിച്ചു.

അതേസമയം അഴിമതി രഹിതമായ ഭരണമാണ് തന്നെ ട്വന്‍റി-20യിലേക്ക് അടുപ്പിച്ചതെന്ന് സംവിധായകൻ സിദ്ദീഖ് പറഞ്ഞു. ട്വന്‍റി-20യുടെ പ്രവർത്തനങ്ങൾ ആദ്യഘട്ടം മുതൽ തനിക്ക് കൃത്യമായി അറിയാം. അഴിമതി രഹിതമായ ഒരു ഭരണം ലക്ഷ്യമിട്ടാണ് വിവിധ രാഷ്ട്രീയ കക്ഷികളിലുള്ളവർ ട്വന്‍റി-20ക്ക് പിന്നിൽ അണിനിരന്നതെന്നും അദ്ദേഹം പറഞ്ഞു.അഞ്ചുപേരുടെ സ്ഥാനാർഥി പട്ടിക ട്വന്‍റി-20 പ്രഖ്യാപിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചെയർമാനായി ഉപദേശക സമിതി നിലവിൽ വന്നു. ശ്രീനിവാസൻ, സിദ്ദീഖ്, ലക്ഷ്മി മേനോൻ, ഡോ. വിജയൻ, അനിത ഇന്ദിര ബായ്, ഡോ. ഷാജൻ കുര്യാക്കോസ് എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.