വാടക വീടെടുത്ത് ലഹരി വില്പന, കൊലക്കേസ് പ്രതിയുൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

തൃശൂർ: വാടക വീടെടുത്ത് താമസിച്ച് ലഹരി വില്പന നടത്തുന്ന കൊലക്കേസ് പ്രതിയുൾപ്പെടെ യുവാക്കൾ അറസ്റ്റിൽ. പോർക്കുളം സ്വദേശി കിടങ്ങൻ വീട്ടിൽ ലിസൺ (42), വെസ്റ്റ് മങ്ങാട് സ്വദേശി വടാശേരി വീട്ടിൽ രാകേഷ് (35) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 11.40 ഗ്രാം
അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎ പിടികൂടി.

അറസ്റ്റിലായ ലിസൺ വർഷങ്ങൾക്ക് മുമ്പ് അടുപ്പുട്ടി പള്ളി പെരുന്നാൾ ദിവസം ഹരിദാസിൻ എന്നയാളെ ടോർച്ച് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. മുൻപ് കഞ്ചാവ് കേസിൽ പ്രതിയായ ലിസൺ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്.

കുന്നംകുളം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇവരെ പിടികൂടിയത്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇവർ ലഹരിവില്പന നടത്തിയിരുന്നു. ലഹരി വസ്തുക്കൾ പിടികൂടുന്നതിനായി മേഖലയിൽ പരിശോധന ശക്തമാക്കിയതായി കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാൻ അറിയിച്ചു.

കുന്നംകുളം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ജിഷിൽ, സിവിൽ പൊലീസ് ഓഫീസർ ആശംസ്, ജില്ലാ ലഹരിവിരുദ്ധർക്ക് സ്ക്വാഡ് സബ് ഇൻസ്പെക്ടർമാരായ രാകേഷ്, സുവൃതകുമാർ, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ ശരത്ത്, സുജിത്ത്, ആശിഷ്, ലിഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.