സൗഹൃദം സ്ഥാപിച്ച് ഹൈസ്‌കൂൾ വിദ്യാർത്ഥിനിയിൽ നിന്നും സ്വർണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ പോലീസ് പിടിയിൽ

ആലപ്പുഴ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയില്‍ നിന്നും സ്വര്‍ണാഭരണം തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. ഇരുവരും വിദ്യാര്‍ഥിനിയുമായി സ്‌നാപ് ചാറ്റിലൂടെയാണ് സൗഹൃദം സ്ഥാപിച്ചത്. വയനാട് സ്വദേശികളായ മിഥുന്‍ദാസ്, അക്ഷയ് എന്നിവരാണ് പോലീസ് പിടിയിലായത്. ചേപ്പാട് സ്വദേശിയായ വിദ്യാര്‍ഥിനിയാണ് തട്ടിപ്പിന് ഇരയായത്.

ഇവര്‍ കുട്ടിയില്‍ നിന്നും മൂന്നേമുക്കല്‍ പവന്റെ സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു. ആര്‍സി ബുക്ക് പണയം വെച്ചിരിക്കുകയാണെന്നും തിരികെ എടുക്കാനാണെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. സ്വര്‍ണം ലഭിച്ചതോടെ പ്രതികള്‍ മുങ്ങി. തുടര്‍ന്ന് പോലീസ് ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടിച്ചത്.