മലപ്പുറത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

മലപ്പുറം. പന്തല്ലൂര്‍ മുടിക്കോട്ട് ബസു ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന വള്ളുവങ്ങാട് കുരുക്കല്‍ മുഹമ്മദ് അമീര്‍ (20), കീഴാറ്റൂര്‍ ചുള്ളിയി മുഹമ്മദ് ഹിസാന്‍ (17) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പന്തല്ലൂര്‍ മുടിക്കോടുവെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരും മരിച്ചു.

മഞ്ചേരിയില്‍ നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും പന്തല്ലൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. മരിച്ച രണ്ട് പേരും പാണ്ടിക്കാട് അന്‍സാര്‍ കോളേജിലെ വിദ്യാര്‍ഥികളാണ്.