തൊടുപുഴയില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

തൊടുപുഴ. കാഞ്ഞാറിന് സമീപം മലങ്കര ജലാശയത്തില്‍ കാലുതെറ്റി വീണ യുവാവും രക്ഷിക്കാനിറങ്ങിയ കൂട്ടുകാരനും മുങ്ങി മരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിര്‍ദോസ് (20), കോട്ടയം സ്വദേശി അമല് എന്നിവരാണ് അപകടത്തില്‍ പെട്ടത്. ഫിര്‍ദോസിന്റെ പിതാവ് കോട്ടയം ഈസ്റ്റ് സ്‌റ്റേഷനിലെ എസ്‌ഐയാണ്.

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് ഇവര്‍ അടങ്ങുന്ന നാലു പേര്‍ തൊടുപുഴയില്‍ എത്തിയത്. തിരികെ മടങ്ങുമ്പോള്‍ കാല് കഴുകാന്‍ കാഞ്ഞാര്‍ ടൗണിന് സമീപത്തെ പാലത്തിന് താഴെ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.