അജിത്തിന് എത്ര കാമുകിമാരുണ്ട്, കുഞ്ഞിന് വേണ്ടി നിയമ പോരാട്ടം നടത്തിയ അനുപമ

ഏറെ വിവാദങ്ങൾക്കും നടകീയ രംഗങ്ങൾക്കും ഒടുവിൽ സ്വന്തം കുഞ്ഞിനെ നേടിയെടുത്ത അമ്മയാണ് അനുപമ. അനുപമയുടെ വിഷയത്തിൽ കേരളീയർ രണ്ട് തട്ടിലായിരുന്നു. കുഞ്ഞിനെ ദത്തെടുത്തവർക്ക് തന്നെ കൊടുക്കണമെന്നും, അനുപമ ആ കുഞ്ഞിനെ അർഹിക്കുന്നില്ലെന്നുമായിരുന്നു ഒരുകൂട്ടർ പറഞ്ഞത്. എന്നാൽ, എന്ത് തന്നെയായാലും കുഞ്ഞിനെ അനുപമയുടെ സമ്മതമില്ലാതെ ദത്ത് നൽകിയതിനാൽ പെറ്റമ്മയോളം അർഹയായി മറ്റൊരാൾ ഇല്ലെന്നായിരുന്നു മറ്റൊരു കൂട്ടർ പറയുന്നത്.

രണ്ട് മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷം വ്ലോഗുമായി രംഗത്തെത്തിയിരിക്കുകയാണ് ദമ്പതികൾ. അജിത്തിന് എത്ര കാമുകിമാരുണ്ടെന്ന ചോദ്യമാണ് വീഡിയോയുടെ ഹൈലൈറ്റ്. മകൻ ഏബുവിന് സുഖമില്ലായിരുന്നതുകൊണ്ടും വീഡിയോ ഷൂട്ട് ചെയ്തു നൽകാമെന്നേറ്റ കമ്പനി പിന്നോട്ടുപോയതുകൊണ്ടുമാണ് വീഡിയോ വൈകിയതെന്ന് അനുപമയും അജിത്തും പറയുന്നു. ഞങ്ങൾക്ക് യൂട്യൂബ് ചാനൽ തുടങ്ങണമെന്ന് ആഗ്രഹമൊന്നും ഇല്ലായിരുന്നു. എന്നാൽ പരിചയത്തിന്റെ പുറത്ത് ഒരാൾ വന്നു ചോദിച്ചപ്പോൾ സമ്മതം മൂളുകയായിരുന്നു. പപ്പാതി ഷെയർ ഒക്കെയാണ് അവർ വാഗ്ദാനം ചെയ്തിരുന്നത്. ഒരു കാരണവും പറയാതെയാണ് അവർ പിൻവാങ്ങിയതെന്ന് അജിത്തും അനുപമയും പറയുന്നു.

മകനെ അടക്കിയിരുത്താൻ പാടാണെന്ന് അനുപമ പറയുന്നു. ഓടിച്ചാടി നടക്കുന്ന പ്രകൃതമാണ് അവന്റേത്. വെളുത്തുള്ളിയും ഇഞ്ചിയുമൊക്കെ എടുത്ത് കടിക്കുന്നതാണ് കുട്ടിക്ക് ഇഷ്ടം. അതുകൊണ്ട് അടുക്കളപ്പണിയെടുക്കുമ്പോൾ ഏബുവിന് കറിവേപ്പിലയും വെളുത്തുള്ളിയുമൊക്കെ എടുത്ത് കൊടുക്കുമെന്ന് അനുപമ പറയുന്നു. ട്രൂത്ത് ഓർ ഡെയർ കളിക്കിടെയാണ് അനുപമ അജിത്തിനെ ഞെട്ടിച്ച ചോദ്യം ചോദിക്കുന്നത്. തനിക്കു മുമ്പ് അജിത്തിന് എത്ര കാമുകിമാരുണ്ടായിരുന്നുവെന്നാണ് അനുപമ ചോദിക്കുന്നത്.

അക്ഷരാർത്ഥത്തിൽ അജിത്തിനെ കുടുക്കുന്ന ചോദ്യമായിരുന്നു അനുപമയുടേത്. ഉത്തരം പറയാൻ മടിക്കുന്ന അജിത്തിനെ വീഡിയോയിൽ കാണാം. കുറേ ഉണ്ടായിരുന്നുവെന്നു പറഞ്ഞ് അജിത്ത് ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറുകയാണ്. ഞാൻ ദേഷ്യപ്പെടുന്നത് അജിത്തിന് ഇഷ്ടമല്ല. കൂടാതെ ഭക്ഷണം ഉണ്ടാക്കുമ്പോൾ രുചി കുറഞ്ഞുപോയാൽ ദേഷ്യപ്പെടാറുണ്ട്. ഭക്ഷണത്തിന്റെ കാര്യം ഒഴിച്ച് മറ്റെന്ത് കാര്യവും സഹിക്കാൻ തയ്യാറാണ്.