സീരിയൽ താരങ്ങൾക്ക് ലഭിക്കുന്ന ഞെട്ടിക്കുന്ന ശമ്പളം, സത്യാവസ്ഥ വെളിപ്പെടുത്തി ഉമ നായർ

വാനമ്പാടി പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ അനുമോളുടെ വല്യമ്മയായി വന്ന് ആരധകരുടെ മനം കവർന്ന കഥാപത്രമാണ് നിർമ്മല. മകളുടെ അഭിനയ മോഹം മനസിലാക്കി സ്വന്തം പിതാവ് നിർമ്മിച്ച ഷോർട്ട് ഫിലിമുകളിലുടെയായിരുന്നു ഉമ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് ദൂരദർശനിലെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ് നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തമിഴിലടക്കം പല സിനിമകളിലും അഭിനയിച്ച നടി ദൂരദർശനിലെ സീരിയലുകളിൽ ബാലതാരമായി അഭിനയിച്ചാണ് വളർന്നത്. ശേഷം മെഗാ സീരിയലുകളിലുടെ സജീവമാവുകയായിരുന്നു.പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷമാണ് ഉമ ചെയ്തിരുന്നത്. ഇവയെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയായിരുന്നു.ഉമ നായർ അമ്പതിലധികം സീരിയലുകളിലാണ് അഭിനയിച്ചിരിക്കുന്നത്. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു. ഇപ്പോഴിതാ മുൻപ് തന്നെകുറിച്ചുണ്ടായ വിവാദത്തെക്കുറിച്ചു പറയുകയാണ് നടി.

സീരിയൽ താരങ്ങളുടെ ഞെട്ടിക്കുന്ന ശമ്പളം എന്ന തലക്കെട്ടോടെ വരുന്ന വാർത്തകളിൽ എന്തെങ്കിലും യാഥാർഥ്യം ഉണ്ടോ എന്ന് തുറന്നു പറയുകയാണ് നടി. വാക്കുകളിങ്ങനെ, സീരിയൽ താരങ്ങളുടെ ശമ്പളം ചിലരൊക്കെ എഴുതുന്നത് കണ്ടാൽ ശരിക്കും ഞെട്ടൽ തോന്നും. നമുക്ക് ഈ പറയുന്നത്ര ശമ്പളം ഒന്നുമല്ല. അത് യൂ ട്യൂബിലൊക്കെ വരുന്നന് ഒരു ട്രെൻഡ് ആണെന്ന് തോനുന്നു, തോന്നിയപോലെ ശമ്പളം എഴുതാൻ. ഫീമെയിൽ ആർട്ടിസ്റ്റുകൾക്ക് കിട്ടുന്ന സാലറിയുടെ വലിയൊരു പങ്ക്‌ കോസ്റ്റ്യൂമിന് തന്നെ പോകും. പത്തു സാരി എടുത്താൽ പത്തു രീതിയിൽ ഉള്ള ബ്ലൗസ് തയ്പ്പിക്കണം, പിന്നെ അതിനു വേണ്ടുന്ന ആക്‌സസറീസ് എല്ലാം കൂടി നല്ല തുക ചിലവാകും.

എല്ലാത്തിന്റെയും കൂടി തുക കാൽക്കുലേറ്റ് ചെയ്തു കഴിഞ്ഞാൽ ഒരു ഷെഡ്യൂൾ കഴിയുമ്പോൾ സങ്കടം വരും. അപ്പോൾ ആളുകൾ ചോദിക്കും നിങ്ങൾ എന്തിനാണ് ഇതിൽ കടിച്ചു തൂങ്ങി നിൽക്കുന്നത് എന്ന്. അത് വേറെ നിവൃത്തി ഇല്ലാത്തതുകൊണ്ടാണ്. എനിക്കിപ്പോ വേണേൽ ഒരു സ്ഥാപനത്തിൽ പോയി ജോലി ചെയ്യാം. ഒരു അൻപതിനായിരം രൂപ ശമ്പളം കിട്ടുന്ന ജോലിയുമാകാം, എന്നാൽ ഞാൻ അത് ആസ്വദിച്ച് ചെയ്യുന്നു എന്ന് പറയാൻ ആകില്ല. ഞാൻ ജോലി ചെയ്യുന്നുണ്ട് എന്ന് മാത്രമേ പറയാൻ ആകൂ.

ഈ പ്രൊഫെഷൻ ചെയ്യുമ്പോൾ നമ്മൾ ഇഷ്ടമുള്ള ഒന്ന് ചെയ്യുന്നു എന്ന് പറയാൻ ആകും. അപ്പോൾ അതിനു ഗുണവും ദോഷവും ഉണ്ടാകും. ഇതൊരു ഉപജീവന മാർഗ്ഗം എന്ന് പറയാൻ ആകില്ല. ടെലിവിഷൻ മേഖലയിൽ ഇപ്പോൾ 500 ആർട്ട്സിറ്റുകൾ ഉണ്ടെന്നു കരുതുക അതിൽ നൂറ്റി അമ്പതോ, 160 ഓ ആളുകൾക്കെ സ്ഥിരമായി ജോലി ഉണ്ട് എന്ന് പറയാൻ ആകൂ. ബാക്കി ഉള്ളവർ ജോലി ഇല്ലാതെ ഇരിക്കുകയാണ്. ഇത് ആരെങ്കിലും അറിയുന്നുണ്ടോ, അല്ലെങ്കിൽ ആർക്കൊക്കെ മനസിലാകുന്നുണ്ട്- ഉമ ചോദിക്കുന്നു.

ഉന്നതവിദ്യാഭ്യാസം നടത്തിയ ആളുകൾ പോലും ഇപ്പോഴും തൊഴിൽ രഹിതരായി തുടരുന്നു. പാത്രം കഴുകി ജീവിക്കേണ്ട അവസ്ഥയിൽ ആണ് ഉള്ളത്. സമൂഹത്തിൽ നിലനിൽക്കുന്ന അവസ്ഥയാണിത്. നമുക്ക് ഇത് ചോദിക്കാൻ ആണെങ്കിൽ ചോദിച്ചുകൊണ്ടേ ഇരിക്കാം, പറയാൻ ആണെങ്കിൽ പറഞ്ഞുകൊണ്ടും ഇരിക്കാം അല്ലാതെ നിവർത്തിയൊന്നും ഇല്ല. ഇഷ്ടപ്പെട്ടതുകൊണ്ടാണ് ചെറുപ്പത്തിലേ അഭിനയത്തിലേക്ക് വന്നത്. തുടർച്ചയായി ജോലി ഉണ്ട് എന്ന് നമുക്ക് പറയാൻ ആകില്ല. കിട്ടിയാ കിട്ടി പോയാ പോയി എന്ന അവസ്ഥയാണ്