അപ്രതീക്ഷിത ട്വിസ്റ്റ്; മത്സര രംഗത്ത് തരൂരും ദിഗ്വിജയ് സിങ്ങും

ന്യൂഡല്‍ഹി. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയാകും. നാളുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഹൈക്കമാന്‍ഡിന് ഔദ്യോഗിക സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുവാന്‍ കഴിഞ്ഞത്. അതേസമയം തിരുവനന്തപുരം എംപി കൂടിയായ ശശി തരൂരും മത്സര രംഗത്തുണ്ട്. ഇരുവരും നാളെ പത്രിക സമര്‍പ്പിക്കും.

അതേസമയം കാണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലന്ന് വ്യക്തമാക്കി അശോക് ഗെലോട്ട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ചയാണ് ഗെലോട്ട് ഡല്‍ഹിയില്‍ എത്തിയത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തിയ രാഷ്ട്രീയ നാടകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സോണിയ ഗാന്ധിയുമായി ഒന്നരമണിക്കൂര്‍ അശോക് ഗെലോട്ട് ചര്‍ച്ച നടത്തി. രാജസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധിയില്‍ മാപ്പ് ചോദിച്ചതായും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എത്തി രാഹുല്‍ ഗാന്ധിയോട് താന്‍മത്സരിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഹുല്‍ അതിന് തയ്യാറാകാതെ വന്നപ്പോഴാണ് താന്‍ മത്സരിക്കുവാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായപ്പോള്‍ മത്സരിക്കേണ്ടന്ന തീരുമാനിക്കുകയായിരുന്നു.

അതേസമയം മുഖ്യമന്ത്രിയായി തുടുമോ എന്ന ചോദ്യത്തിന്. എല്ലാ കാര്യങ്ങളും സോണിയ ഗാന്ധി തീരുമാനിക്കുമെന്നാണ് അശോക് ഗെലോട്ട് പറഞ്ഞത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുവാന്‍ അശോക് ഗെലോട്ടിനെ സോണിയ ഗാന്ധി തീരുമാനിച്ചപ്പോള്‍ മുതലാണ് രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചത്. പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയിള്ള തര്‍ക്കവും രൂക്ഷമായിരുന്നു. അതേസമയം ഗെലോട്ടിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിച്ച ശേഷം സച്ചിനെ മുഖ്യമന്ത്രി ആക്കുവാനായിരുന്നു സോണിയയുടെ നീക്കം.