എഥനോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഓഗസ്റ്റ് മുതല്‍ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി. രാജ്യത്ത് ഓഗസ്റ്റ് മുതല്‍ 100 ശതമാനം എഥനോള്‍ ഉപയോഗിച്ച് പ്രവര്‍ചത്തിക്കുന്ന വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ബജാജും ടിവിഎസും ഫീറോയും ഇത്തരത്തിലുള്ള മോട്ടോര്‍ സൈക്കിളുകള്‍ നിര്‍മിച്ചിട്ടുണ്ട്. 60 ശതമാനം പെട്രോളിലും 40 ശതമാനം വൈദ്യുതിയിലും ഓടുന്ന ടൊയോട്ട കമ്പനിയുടെ കാമ്രി കാര്‍ പോലെ ഇന്ത്യയിലും എഥനോളിലും വൈദ്യുതിയിലും ഓടുന്ന വാഹനങ്ങള്‍ എത്തും.

ഇത് രാജ്യത്ത് വലിയ വിപ്ലവമായിരിക്കമെന്ന് അദ്ദേഹം പറഞ്ഞു. എഥനോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ചെലവ് കുറഞ്ഞതാണ്. മലിനീകരണ രഹിതമായ ഇത്തരം സാങ്കേതിക വിദ്യകള്‍ തദ്ദേശിയമായി നിര്‍മിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കരിമ്പിന്‍ ജ്യൂസില്‍ നിന്നുമാണ് എഥനോള്‍ നിര്‍മിക്കുന്നത്. അതിനാല്‍ ഇത് നമ്മുടെ നാട്ടിലെ കര്‍ഷകര്‍ നിര്‍മിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ എല്ലാവരോടും നിതി പുലര്‍ത്തുവനാണ് ബിജെപി പഠിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീതത്തിന് അതീതമായി എല്ലാ സംസ്ഥാനത്തും റോഡ് വികസനം നടപ്പാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. റോഡ് വികതസനത്തില്‍ കഴിഞ്ഞ 9 വര്‍ഷം വലിയ പരിവര്‍ത്തനമാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.