അയോധ്യയിലെ അത്യപൂർവ്വ ചടങ്ങ് ഊഞ്ഞാൽ സേവ, മലയാളി സംഗീതജ്ഞക്ക് അപൂർവ്വ ബഹുമതി

അയോധ്യ ക്ഷേത്രത്തിലെ അത്യപൂർവ്വ ചടങ്ങായ അഷ്ട സാധന സേവ അഥവ ഊഞ്ഞാൽ സേവയുടെ മനോഹരമായ ദൃശ്യങ്ങൾ കർമ്മ ന്യൂസിന്‌. അപൂർവ്വ ചടങ്ങിൽ രാമ സങ്കീർത്തനം പാടാൻ മലയാളിയും കർണ്ണാടക സംഗീതഞ്ജവുമായ പ്രിയ ആർ പൈക്ക് ഭാഗ്യം. പ്രിയ ആർ പൈക്ക് അയോധ്യ ക്ഷേത്രത്തിൽ വി വി ഐപി പരിഗണനയും ക്ഷേത്രം അധികൃതർ ഒരുക്കി.

ദൃശ്യങ്ങളിൽ കാണുന്നതാണ്‌ രാമ ക്ഷേത്രത്തിലെ അഷ്ട സാധന സേവ. ഇത് വർഷത്തിൽ മാത്രമാണ്‌ നടക്കാറുള്ളത്. സ്വർണ്ണ പീഠത്തിലിരുത്തി ഭഗവാനെ ഊഞ്ഞാലാട്ടും. ഈ സമയത്താണ്‌ മലയാളിയുടെ സംഗീകാർച്ചനയും നടന്നത്. ശ്രീരാമന്റെ പഞ്ചലോഹ വിഗ്രഹമാണ്‌ ഇതിനായി ക്ഷേത്രത്തിന്റെ ഉള്ളിൽ നിന്നും പുറത്തേക്കെഴുന്നൊള്ളിക്കുക. ശ്രീരാമ വിഗ്രഹം സ്വർണ്ണം കൊണ്ട് നിർമ്മിച്ച പ്രഭാവലി എന്ന പീഠത്തിൽ വയ്ക്കും. ഈ പ്രഭാവലി പീഠം ശുദ്ധ സ്വർണ്ണത്തിൽ നിർമ്മിച്ചതാണ്‌.തുടർന്ന് ഈ പീഠവും വിഗ്രഹവും വെള്ളികൊണ്ട് നിർമ്മിച്ച പല്ലക്കിലേക്ക് മാറ്റി ഈ പല്ലക്കും സ്വർണ്ണ പീഠത്തിലെ ഭഗവാനെയും അയോധ്യ ക്ഷേത്രത്തിനു 3 വട്ടം വലം വയ്ക്കും . തുടർന്ന് ഈ വിഗ്രഹം ക്ഷേത്ര സന്നിധിയിലെ വർണ്ണ മനോഹരമായ ഊഞ്ഞാലിലേക്ക് മാറ്റും. ഊഞ്ഞാലിൽ ഭഗവാന്‌ ആട്ടുമ്പോൾ ആണ്‌ മലയാളിയായ പ്രിയ ആർ പൈയുടെ കീർത്തന ആലാപനം നടന്നത്.

ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ രാം ലല്ലയുടെ മുഖ്യ വിഗ്രഹത്തിനു മുന്നിലും ഇരുന്ന് കീർത്തനം പാടുവാനുള്ള ഭാഗ്യം മലയാളിയായ പ്രിയ ആർ പൈക്ക് ലഭിച്ചു. ഒരു മലയാളിക്ക് അയോധ്യയിൽ ആദ്യമായാണ്‌ ഇത്ര വലിയ അംഗീകാരം ലഭിക്കുന്നത്. ക്ഷേത്രം അധികാരികൾ തന്നെയാണ്‌ പ്രിയ ആർ പൈക്ക് അവസരം ഒരുക്കി നല്കിയത്. പ്രിയക്ക് ഒപ്പം മകൾ കൂടിയായ ശ്രേയ ആർ പൈയും ക്ഷേത്രത്തിൽ പാടാൻ ഉണ്ടായിരുന്നു. പ്രിയയുടെ കർണ്ണാടക സംഗീതത്തിലെ ഫാൻസായ നിരവധി ഭക്തർ അയോധ്യയിൽ ഇവർക്ക് ഒപ്പം ചടങ്ങ് ദർശിക്കാൻ ഉണ്ടായിരുന്നു.