ഏത് സാഹചര്യത്തിലായാലും ജീവിക്കുവാൻ കഴിയുന്നത് പോലെയാണ് മക്കളെ വളർത്തിയത്; ഉർവശി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും ഇപിപ്പോൾ തിളങ്ങി നിൽക്കുകയാണ് താരം. ഉർവശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും കൽപ്പനയും ശ്രദ്ധ നേടിയ താരങ്ങളാണ്. തെന്നിന്ത്യൻ ഭാഷകളിൽ അഞ്ഞൂറിൽ അധികം ചിത്രങ്ങളിൽ ഉർവശി അഭിനയിച്ചിട്ടുണ്ട്. പല കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ച നടിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം കേശു ഈ വീടിന്റെ നാഥനാണ്. അടുത്തിടെയാണ് ഉർവശി ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയത്

എന്നാൽ ആദ്യമായി മക്കളെ താൻ ഏത് രീതിയിലാണ് വളർത്തിയെന്നും തന്റെ കാഴ്ചപ്പാടുകൾ എങ്ങനെയാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഉർവശി.സ്റ്റാർകിഡ് എന്ന ടാ​ഗിനുള്ളിൽ വെച്ചല്ല താരം മക്കളെ രണ്ടുപേരെയും വളർത്തിയിരിക്കുന്നതെന്ന് ഉർവശിയുടെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്. അത് മണ്ണാണ്, ചെളിയാണ് അതിൽ ഇറങ്ങരുത് എന്ന് നമ്മൾ കുട്ടികളോട് പറയും.’‘ചെരിപ്പിട്ട് നടക്കാൻ നമ്മൾ മക്കളോട് പറയും. അങ്ങിനെ ചെരുപ്പിട്ട് നടത്തിക്കരുത് അവരെ റോഡിൽ ആണിയൊക്കെ ഇരിക്കുന്ന സ്ഥലത്ത് പോകുമ്പോൾ ചെരുപ്പ് ഇട്ട് നടക്കട്ടെ.

അല്ലാത്ത സ്ഥലത്തൊക്കെ ചെരിപ്പില്ലാതെ നടക്കുമ്പോൾ മാത്രമെ കാൽ സ്ട്രോങ്ങ് ആവുള്ളു. കറന്റും വെള്ളവും ഇല്ലാതെ വെള്ളപ്പൊക്കം പോലെയൊരു സാഹചര്യം വന്നാൽ ഈ പിള്ളേരെ ഒക്കെ നിങ്ങൾ എടുത്തോണ്ട് നടക്കുമോ?.’ഏത് സാഹചര്യത്തിലായാലും ജീവിക്കുവാൻ കഴിയുന്നത് പോലെയാണ് എന്റെ മോനെയും മോളെയും ഞാൻ വളർത്തിയത്. എന്റെ അതെ അഭിപ്രായമാണ് എന്റെ ഭർത്താവിനും അതുകൊണ്ട് ഒരു പ്രശ്നവുമില്ല. രാവിലെ എണീറ്റ് കുറച്ച് പഴഞ്ചോറാണ് ഉള്ളത് അതിൽ കുറച്ച് തൈരും ഉള്ളിയും ചേർത്ത് കഴിക്കണം ഇവിടെ വേറെ ടിഫിൻ ഒന്നും ഉണ്ടാക്കിയിട്ടില്ല എന്ന് പറഞ്ഞാൽ എന്റെ മോൻ അത് കഴിക്കണം.’

‘അല്ലാതെ അവന് ബെർഗർ വേണം പിസ വേണം പഴയ ചോർ കഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ നടക്കില്ല. അതും ഒരു ഭക്ഷണമാണ് അതിനെ ബഹുമാനിച്ച് അത് കഴിക്കണം. ഇവിടെ ഭക്ഷണം പോലും ഇല്ലാത്ത എത്രയോപേർ കഷ്ടപ്പെടുന്നു. ഉള്ളത് കഴിക്കണം എന്ന് ഞാൻ എന്റെ മക്കളെ പഠിപ്പിച്ചിട്ടുണ്ട്.”മക്കൾ ഫോൺ ഉപയോഗിക്കുന്നതൊക്കെ ശ്രദ്ധിക്കണം. നമ്മളെ ഒന്നും ശ്രദ്ധിക്കാതെ ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ നമ്മുടെ കുഞ്ഞ് ഫോണിൽ നോക്കി ഇരിക്കുവാണേൽ അത് എന്താണെന്ന് നമ്മൾ അറിയണം. ഞാൻ എന്റെ മോനെ അടുത്തുള്ള വീട്ടിലെ കുട്ടികളുടെ ഒക്കെ കൂടെ കളിക്കുവാൻ രാവിലെ തന്നെ ഇറക്കി വിടാറുണ്ട്.’

ഞാൻ എന്റെ മോനെ എന്റെ ഭർത്താവിനൊപ്പം ചെറിയ തട്ടുകടയിലൊക്കെ ചായ കുടിക്കാനും ദോശ കഴിക്കാനും പറഞ്ഞ് വിടാറുണ്ട്. ഈ തെരുവിലുളള എല്ലാ കടയിലും അവൻ പോകും. സ്‌കൂളിൽ പോകാൻ കാർ ഇല്ലെങ്കിൽ ഓട്ടോയിലോ ബൈക്കിലോ സൈക്കിളിലോ വരെ അവനെ വിടാറുണ്ട്