ഇസ്രായേലിനു സഹായത്തിനു അമേരിക്കൻ സൈന്യം എത്തുന്നു

ഇസ്രായേലിൽ 4 അമേരിക്ക പൗരന്മാരേ ഹമാസ് ഭീകരർ കൊലപ്പെടുത്തി. തിരിച്ചടിക്ക് ഒരുങ്ങി അമേരിക്ക. ഇസ്രായേലിലേക്ക് ആയുധങ്ങളും സൈനീക സഹായവും ഉടൻ എത്തിക്കാൻ അമേരിക്ക തീരുമാനിച്ചു. ഇതോടെ കനത്ത യുദ്ധത്തിന്റെ പിടിയിലേക്ക് ലോകം കടക്കുകയാണ്‌. ഇതുവരെ 1000 പേർ യുദ്ധത്തിൽ മരിച്ചു വീണു

ഫലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിന്റെ ആക്രമണത്തിന് ശക്തമായ മറുപടി നല്കും എന്ന് തങ്ങളുടെ 4 പൗരന്മാരേ കൊലപ്പെടുത്തിയതിനു മറുപടിയായി അമേരിക്കൻ ഒഫീഷ്യൻസ് അറിയിച്ചു.ഇസ്രായേലിന് യുദ്ധോപകരണങ്ങളും ഉപകരണങ്ങളും നൽകുമെന്നും മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സേനയെ ശക്തിപ്പെടുത്തുമെന്നും പെന്റഗൺ അറിയിച്ചു.“യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ ഇസ്രായേൽ പ്രതിരോധ സേനയ്ക്ക് യുദ്ധോപകരണങ്ങൾ ഉൾപ്പെടെയുള്ള അധിക ഉപകരണങ്ങളും വിഭവങ്ങളും വേഗത്തിൽ നൽകും,“ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രസ്താവനയിൽ പറഞ്ഞു.

ബ്രിട്ടീഷ് പി.എം നെതന്യാഹുവിനെ വിളിച്ചു

ഫലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഞായറാഴ്ച തന്റെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ചു.ബ്രിട്ടന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.ഭയങ്കരമായ ഈ ആക്രമണങ്ങൾക്കെതിരെ ഇസ്രായേൽ സ്വയം പ്രതിരോധിക്കുമ്പോൾ യുകെയുടെ ഉറച്ച പിന്തുണ ഉറപ്പ് നല്കി എന്ന് ബ്രിട്ടീഷ് പി എം അറിയിച്ചു.

ഇസ്രായേലിനെ പിന്തുണയ്ക്കാൻ കിഴക്കൻ മെഡിറ്ററേനിയനിലേക്ക് ഒരു വിമാനവാഹിനിക്കപ്പൽ സ്ട്രൈക്ക് ഗ്രൂപ്പിനെ യുഎസ് അയയ്ക്കുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.വരും ദിവസങ്ങളിൽ കൂടുതൽ സഹായം നൽകുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഞായറാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞു,

ഇസ്രായേലിൽ മാത്രം 600-ലധികം ഇസ്രായേലികൾ കൊല്ലപ്പെടുകയും 1,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.തീരദേശ എൻക്ലേവിൽ ഇസ്രായേൽ നടത്തിയ തീവ്രമായ വ്യോമാക്രമണം ഫലസ്തീനികളുടെ മരണസംഖ്യ കുറഞ്ഞത് 413 ആക്കി, ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റതായി ഗാസ അധികൃതർ പറഞ്ഞു.

ഗാസയിൽ 400 മരണം ആയി.ലബനോനും ഇറാനും ഹിസ്ബുള്ളയും ആക്രമിക്കാൻ ഇപ്പോൾ ഇസ്രായേലിന്റെ മണ്ണിൽ ഉണ്ട്. ആക്രമികൾ ഞങ്ങളുടെ ഗൗണ്ടിൽ ഇപ്പോഴും ഉണ്ടെന്ന് ഇസ്രായേൽ പറഞ്ഞു.ലബനോൻ ഇസ്രായേലിലേക്ക് “വലിയ തോതിൽ പീരങ്കി ഷെല്ലുകളും ഗൈഡഡ് മിസൈലുകളും” തൊടുത്തു.ഹമാസ് ആരംഭിച്ച ആക്രമണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ആക്രമണം നടത്തിയതെന്ന് അവർ പറഞ്ഞു.