സംസ്ഥാനം കടം എടുക്കുന്നത് ധൂര്‍ത്തടിക്കാന്‍, ധൂര്‍ത്തിന് പണം അനുവദിക്കാനാകില്ലെന്ന് വി മുരളീധരന്‍

തിരുവനന്തപുരം. കേരളം മറ്റൊരു ശ്രീലങ്കയാകാന്‍ അനുവദിക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തിന് പണം നല്‍കാന്‍ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിന്റെ കാരണം കേന്ദ്ര സര്‍ക്കരിന്റെ തലയില്‍ കെട്ടിവെയ്ക്കുവനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.

എന്നാല്‍ ഇത്തരത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ കേരളം അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കട ബാധ്യതയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേരളം കടം എടുക്കുന്നത് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിദേശ യാത്ര നടത്തുവാനും ധൂര്‍ത്തടിക്കുവാനുമാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ തെറ്റായ കണക്കുകളാണ് പ്രചരിപ്പിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മറ്റ് രാജ്യങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ധനമന്ത്രിയും മുഖ്യമന്ത്രിയും പറയുന്ന കണക്കുകള്‍ തെറ്റാണെന്നും. വായ്പ പരിധി വെട്ടിക്കുറച്ച സംഭവത്തില്‍ സംസ്ഥാനം കേന്ദ്രത്തിന് കത്ത് എഴുതുമെന്ന് പറഞ്ഞതിന് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.