എംവി ഗോവിന്ദൻ അടിയന്തരമായി ഓർമക്കുറവിനുള്ള മരുന്ന് കഴിക്കണമെന്ന് വി മുരളീധരൻ

കോഴിക്കോട്. എംവി ഗോവിന്ദന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അടിയന്തരമായി ഓര്‍മ്മക്കുറവിനുള്ള മരുന്ന് നല്‍കണമെന്ന് അദ്ദേഹം പ്രതികരിച്ചു. അടിയന്തരമായി വൈദ്യരത്‌നത്തിന്റെ ഷോപ്പില്‍ നിന്നും അടിയന്തരമായി ബ്രഹ്‌മീകൃതം വാങ്ങി നല്‍കണമെനിനും അദ്ദേഹം പരിഹസിച്ചു.

സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി എവിടെ നിന്നെങ്കിലും ബ്രഹ്‌മീകൃതം വാങ്ങി വാങ്ങി അടിയന്തരമായി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നല്‍കണം. കഴിഞ്ഞ ദിവസം എംവി ഗോവിന്ദന്‍ കേരളത്തില്‍ പറഞ്ഞത് ഗണപതി മിത്താണെന്നാണ്. എന്നാല്‍ ഡല്‍ഹിയില്‍ എത്തിയപ്പോല്‍ അതെല്ലാം മറന്നുവെന്നും ഇത്തരത്തില്‍ സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.