പോലീസിന്റെ ഇന്റലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു, എന്നിട്ടും തടഞ്ഞില്ല, ഗവർണർക്കെതിരായ പ്രതിഷേധത്തിൽ വി.മുരളീധരൻ

കൊല്ലം: ​ഗവർണ‍ർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിക്കാൻ എസ്എഫ്ഐ ​ഗുണ്ടകൾക്ക് ഒത്താശ നൽകി കൊടുത്ത കേരളാ പോലീസിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇത് തീക്കളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മനസിലാക്കണമെന്ന് അദേഹം പറഞ്ഞു.ഗവര്‍ണറെ കായികമായി ആക്രമിച്ച് വരുതിയില്‍ കൊണ്ടുവരാനാണ് ശ്രമം. കൊല്ലത്തെ സംഭവം പോലീസിന് മുന്‍കൂട്ടി അറിഞ്ഞിട്ടും അവര്‍ വേണ്ട മുന്‍കരുതല്‍ എടുത്തില്ല

ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നും അദേഹം പറഞ്ഞു. നിലമേലില്‍ കരിങ്കൊടികാണിക്കാന്‍ ചാടിവീണ എസ്എഫ്‌ഐക്കാരെ കാറിനു പുറത്തിറങ്ങിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ടത്. ഗവർണറുടെ നിലപാട് ശരിയല്ലെന്ന് ചിന്തിക്കുന്നവർ കേരളത്തിലെ സിപിഎമ്മുകാർ മാത്രമാണ്. സ്വന്തക്കാർക്ക് മാത്രം ജോലി കൊടുക്കുന്നത് കൊണ്ട് സിപിഎമ്മിലെ സാധാരണക്കാർക്ക് പോലും ജോലി നഷ്ടപെടുകയാണ്. അവരുൾപ്പടെയുള്ള ജനങ്ങൾ ആഗ്രഹിക്കുന്നത് ഇതുപോലൊരു ഗവർണറെയാണ്.

എസ്എഫ്ഐയുടെ പ്രതിഷേധത്തെ തുടർന്ന് പുറത്തിറങ്ങിയ ഗവർണർ പോലീസിനെ ശകാരിച്ച് വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ റോഡില്‍ തുടര്‍ന്നു. റോഡരികിലെ കടയില്‍ നിന്ന് കസേര വാങ്ങി ഇരുന്നുകൊണ്ടാണ് അദേഹം പ്രതിഷേധം അറിയിച്ചത്.