ഇന്ത്യ വീണ്ടും വാക്സിൻ കയറ്റുമതി തുടങ്ങി, ആദ്യം ഇസ്ളാമിക രാജ്യങ്ങളിലേക്ക്

കോവിഡ് രൂക്ഷമായ ഇസ്ളാമിക രാജ്യങ്ങളിലേക്ക് ഉൾപ്പെടെ വാക്സിൻ കയറ്റുമതി ചെയ്ത് ഇന്ത്യയുടെ സഹായ ഹസ്തം. ഇസ്ളാമിക രാജ്യങ്ങളായ ഇറാൻ ബംഗ്ളാദേശ് എന്നിവിടങ്ങളിലേക്കും അയൽ രാജ്യങ്ങളായ നേപ്പാൾ, മ്യാന്മർ എന്നിവിടങ്ങളിലേക്കും ഇന്ത്യ വാക്സിൻ നല്കി.മ്യാൻമർ, ബംഗ്ലാദേശ്, നേപ്പാൾ, ഇറാൻ എന്നീ രാജ്യങ്ങളാണ് കൊവിഡ്-19 കേസുകൾ വർധിച്ചതിനെത്തുടർന്നാണ്‌ ഇന്ത്യ അടിയന്തിരമായി വാക്സിൻ കയറ്റുമതി നടത്തിയത്. ഈ രാജ്യങ്ങൾ ഇന്ത്യയോട് ഈ മാസം ആദ്യമാണ്‌ വാക്സിനായി അഭ്യർഥിച്ചത്.കഴിഞ്ഞ ദിവസങ്ങളിൽ പോലും ഹിന്ദുക്കളേ കൂട്ടമായി കൊന്നൊടുക്കിയ കലാപം നടന്ന ബംഗ്ളാദേശിലേക്ക് ഇന്ത്യ ഇപ്പോൾ വാക്സിനുമായി ചെല്ലുമ്പോൾ മനുഷ്യത്വം മാത്രമാണ്‌ ഭാരതം ഉയർത്തി കാട്ടുന്നത് എന്നും വ്യക്തം. ഇന്ത്യയുമായി ഏറെ അഭിപ്രായ ഭിന്നതയും കാശ്മീരിൽ ഭീകരർക്ക് സഹായവും നല്കുന്ന ഇറാനിലേക്കും ഇന്ത്യ വാക്സിൻ കയറ്റി അയക്കുന്നതും മാനവീകതയുടെ നയം തന്നെ

ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ രണ്ടാം തരംഗം ഇന്ത്യയെ ബാധിച്ചതിനാൽ സർക്കാർ വാക്സിൻ കയറ്റുമതി നിർത്തിവച്ചിരുന്നു. അതിനു ശേഷം ഇതാദ്യമായാണ്‌ വിദേശത്തേക്ക് ഇന്ത്യ വാക്സിൽ നല്കുന്നത്.ഇന്ത്യ ഒരു ബില്യൺ ഡോസ് വാക്സിനുകൾ നൽകിയതിന് ശേഷമാണ് സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. സ്വന്തം അവശ്യത്തിനായുള്ള സ്റ്റോക്ക് ഇന്ത്യ കരുതലിൽ വയ്ച്ച ശേഷമാണ്‌ ഇക്കുറി വിദേശത്തേക്ക് വാക്സിൻ കയറ്റുമതി തുടങ്ങിയത്. ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ഇന്ത്യ കോവാക്സിൻ കയറ്റുമതി ഉടൻ തുടങ്ങും.ഈ ആഴ്ചയോടെ ആഫ്രിക്കൻ രാജ്യങ്ങളിൽ കോവിഷീൽഡ് ഡോസുകൾ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചീഫ് അഡാർ പൂനവല്ല ഇറക്കിയ അറിയിപ്പിൽ പറയുന്നു. പ്രതിമാസം ഏകദേശം 30 ദശലക്ഷം ഡോസുകൾ ആഫ്രിക്കയിലേക്ക് ഇന്ത്യ നല്കും.കൂടാതെ കോവാവാക്സിന്റെ ആദ്യത്തെ 50 ദശലക്ഷം ഡോസുകൾ ഈ ആഴ്ച ഇന്തോനേഷ്യയിലേക്ക് എത്തും

രണ്ടാം തരങ്ങത്തിനു മുമ്പ് ഇന്ത്യ 12.5 കോടി ഡോസ് വാക്സിനുകൾ ഉൽപ്പാദിപ്പിക്കുകയും അതിൽ അഞ്ചര കോടി കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. 84 രാജ്യങ്ങൾക്ക് ഗുണഭോക്താക്കളായി. ഇതിനിടെ യാണ്‌ കേന്ദ്ര സർക്കാർ ലോകത്തേ അമ്പരപ്പിച്ച വാക്ല്സിൻ പദ്ധതി പ്രഖ്യാപിച്ചത്.ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് COVID-19 വാക്സിനുകൾ നൽകാൻ ഇന്ത്യൻ സർക്കാർ ഏറ്റെടുത്ത സംരംഭമായ വാക്സിൻ മൈത്രി പദ്ധതി പ്രഖ്യാപിച്ചു.ഭക്ഷ്യ അരക്ഷിതാവസ്ഥ എന്നിവയാൽ സങ്കീർണ്ണമായ ഒരു അവസ്ഥ സിറിയ നേരിടുന്നതിനാൽ സിറിയയിലെ മനുഷ്യാവകാശ സാഹചര്യം സംബന്ധിച്ച് ഐക്യരാഷ്ട്ര പൊതുസഭയിലെ ഉന്നതതല പാനലിൽ സംസാരിക്കവേ വാക്സിൻ മൈത്രി നയത്തിലൂടെ സിറിയയ്ക്ക് പ്രതിരോധ കുത്തിവയ്പ് നൽകാൻ ഐക്യരാഷ്ട്രസഭയെ സഹായിക്കുമെന്ന് ഇന്ത്യ പ്രതിജ്ഞയെടുത്തതും മറ്റൊരു ചരിത്രമായി.

അതയത് ഭീകര വാദം മൂലം പൊറുതി മുട്ടുന്ന സിറിയ അടക്കം ഉള്ള രാജ്യത്തേ ജനങ്ങൾക്ക് വാക്സിൻ എത്തിക്കാൻ ഭാരതം മുന്നിൽ നിന്നു പ്രവർത്തിച്ചു.എല്ലാ സമാധാന പരിപാലന ദൗത്യങ്ങൾക്കും വിതരണം ചെയ്യുന്നതിനായി യുഎൻ സമാധാന സേനാംഗങ്ങൾക്ക് 2ലക്ഷം ഡോസ് കോവിഡ് -19 വാക്സിനുകൾ ഇന്ത്യ സൗജന്യമായി നല്കി. സ്വന്തമായി വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ച് നാല് ദിവസത്തിനുള്ളിൽ വാക്സിൻ കയറ്റുമതിയും തുടങ്ങിയ ലോകത്തേ ഒരേ ഒരു രാജ്യമാണ്‌ ഇന്ത്യ. ഇതിനിടയിലാണ്‌ ഐക്യ രാഷ്ട്ര സുരക്ഷാ സമിതിയിൽ ലോകത്തിനു മുഴുവൻ വിതരണം നടത്തനുള്ള വാക്സിൻ ഉല്പാദന ശേഷി ഇന്ത്യക്ക് ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

ലോകത്ത് ഏറ്റവും ചിലവ് കുറഞ്ഞ വാക്സിൻ നിർമ്മാണമാണ്‌ ഇന്ത്യയിലേത്. ചെലവ് കുറഞ്ഞ കോവിഡ് വാക്സിനുകൾ വിതരണം ചെയ്യുന്നതിന് കോവക്സ് സംരംഭത്തിന്റെ പ്രധാന വിതരണക്കാരിൽ ഒരാളായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.