വന്ദേ ഭാരത് എക്സ്പ്രസിന്‌ തിരൂരിൽ സ്റ്റോപ്പ്, തലശേരി പരിഗണനയിൽ

രണ്ടാമത്തേ സന്തോഷ വാർത്ത വന്ദേ ഭാരത് എക്സ്പ്രസിന്‌ മലപ്പുറം ജില്ലയിൽ സ്റ്റോപ്പ്. തിരൂരിലാണ്‌ സ്റ്റോപ്പ് അനുവദിച്ചത്. മലയാളികൾക്ക് വീണ്ടും ആഹ്ളാദം തരുന്ന അടുത്ത വാർത്ത തലശേരിയിലും വന്ദേ ഭാരതിനു സ്റ്റോപ്പ് അനുവദിക്കും എന്ന സൂചനകൾ ലഭിക്കുകയാണ്‌. മലബാറിലെ കോഴിക്കോടും കണ്ണൂരും കഴിഞ്ഞാൽ ഏറ്റവും അധികം തിരക്കുള്ള സ്റ്റേഷൻ ആണ്‌ തലശേരി. അതിപുരാതനമായ കണ്ണൂർ നഗരത്തേക്കാൾ പുരാതനമായ തലശേരിയിൽ വന്ദേ ഭാരത് എക്സ്പ്രസിന്‌ സ്റ്റോപ്പ് അനുവദിക്കണം എന്നത് വലിയ ആവശ്യം ആയിരുന്നു. തിരൂരിലും തലശേരിയിലും സ്റ്റോപ്പ് അനുവദിച്ചാൽ തന്നെ 5 മിനുട്ടേ അധിക സമയം വന്ദേ ഭാരത് എക്സ്പ്രസിനു വേണ്ടി വരൂ.

ഞായറാഴ്ച്ച സർവീസ് തുടങ്ങുന്ന കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ ആണ്‌ ഇപ്പോൾ വിജയകരമായി പൂർത്തിയാക്കിയത്. 7.30 മണിക്കൂർ കൊണ്ടാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തിയത്. വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് രാത്രി 11.35 നാണ് കാസർകോട് എത്തിച്ചേർന്നത്.
കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ സർവീസ്. ഇന്ന് രാവിലെ ഏഴ് മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും.

വൈകിട്ട് 4:05 ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസർഗോഡ് എത്തുന്ന നിലയിലാകും സർവീസ്. ആഴ്ചയിൽ 6 ദിവസം സർവീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസർകോടിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ്‌ ഉണ്ടാകും.കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ഇ ടി മുഹമ്മദ് ബഷീർ എംപിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഇക്കാര്യം ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും കണ്ടിരുന്നുവെന്നും ആദ്യത്തെ വന്ദേഭാരത് ട്രെയിനിന് കൂടി സ്റ്റോപ്പ് അനുവദിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.

‘വലിയൊരു സന്തോഷ വാർത്ത പങ്കുവെക്കുകയാണ്. പുതിയ വന്ദേഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു. കഴിഞ്ഞ ദിനങ്ങളിൽ ഇതിനായി റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരിൽ കണ്ടിരുന്നു. ഇനി ആദ്യത്തെ വന്ദേ ഭാരതിന് കൂടി സ്റ്റോപ്പ് അനുവദിക്കണം, അതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്’, ഇ ടി മുഹമ്മദ് ബഷീർ കുറിച്ചു. ഞായറാഴ്ചയാണ് കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുക. വീഡിയോ കോൺഫറൻസിലൂടെയാണ് വന്ദേഭാരതിന്റെ ഉദ്ഘാടന ഓട്ടം പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുക. വന്ദേഭാരതിന്റെ ട്രയൽറൺ ഇന്ന് പൂർത്തിയാകും. ഓറഞ്ചും കറുപ്പും കലർന്ന പുതിയ നിറത്തിലാണ് ട്രെയിൻ. നിലവിൽ എട്ട് കോച്ചുകളാണ് ഉള്ളത്.

ട്രെയിനിന്റെ ആദ്യത്തെ ട്രയൽ റൺ ഇന്നലെ നടത്തിയിരുന്നു. കൊച്ചുവേളിയിലെ പിറ്റ്ലൈനിൽ എത്തിച്ച് പരിശോധനകൾ നടത്തിയ ശേഷമാണ് വൈകിട്ട് 4.05ന് ട്രയൽ റൺ ആരംഭിച്ചത്. ഇന്നലെ അർധരാത്രിയോടെ ട്രെയിൻ കാസർകോട് എത്തി. ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് ഇന്ന് ട്രയൽ റൺ നടത്തുന്നത്. 26 മുതലായിരിക്കും ട്രെയിനിന്റെ സാധാരണ സർവീസുകൾ ആരംഭിക്കുക എന്നാണ് റിപ്പോർട്ട്. രാവിലെ കാസർകോട് നിന്ന് ആരംഭിച്ച് മൂന്ന് മണിയോടെ തിരുവനന്തപുരത്തെത്തുന്ന രീതിയിലാകും സർവീസ്. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 ന് പുറപ്പെട്ട് രാത്രി 11.55 ന് കാസർകോട്ടെത്തും. ആഴ്ച്ചയിൽ ഒരു ദിവസം സർവ്വീസ് ഉണ്ടാകില്ല.