വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ കാരണം അത്, വെളിപ്പെടുത്തി വാണി വിശ്വനാഥ്

മലയാള സിനിമയിലേക്ക് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വാണി വിശ്വനാഥ് മടങ്ങി എത്തുകയാണ്. ഒരുകാലത്ത് ആക്ഷന്‍ നായികയായി വെള്ളിത്തിരയില്‍ തിളങ്ങി നിന്ന നടി നടന്‍ ബാബുരാജുമായുള്ള വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇടയ്ക്ക് ചില ചിത്രങ്ങളില്‍ മുഖം കാണിച്ചെങ്കിലും അത്ര സജീവമായിരുന്നില്ല. ഇപ്പോള്‍ 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങി എത്തുകയാണ് നഡടി.

ഭര്‍ത്താവ് ബാബുരാജിനൊപ്പം ക്രിമിനല്‍ ലോയര്‍ എന്ന ചിത്രത്തിലൂടെയാണ് വാണി വിശ്വനാഥിന്റെ മടങ്ങി വരവ്. ത്രില്ലര്‍ മൂവി ഗണത്തിലൊരുക്കുന്ന ചിത്രത്തില്‍ വലിയ ആക്ഷന്‍ സീനുകളൊന്നും തനിക്കില്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് വര്‍ഷങ്ങളോളം സിനിമയില്‍ന നിന്ന് മാറി നില്‍ക്കാനുണ്ടായ കാരണത്തെ കുറിച്ചും തിരിച്ച് വരവിനെ കുറിച്ചും വാണി പറയുന്നത്.

സിനിമയില്‍ നിന്ന് മാറി നിന്ന പതിനാല് വര്‍ഷം മക്കളെ സ്‌കൂളില്‍ കൊണ്ട് പോയി വിടുന്നതും അവരെ കൂട്ടി കൊണ്ട് വരുന്നതുമടക്കം ഞാനായിരുന്നു. ഇപ്പോള്‍ മക്കളൊക്കെ വലുതായി. മകള്‍ ആര്‍ച്ച ദുബായിലെ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ മെഡിസിന് ചേര്‍ന്നു, മകന്‍ എട്ടാം ക്ലാസിലും പഠിക്കുന്നു. രണ്ടാളും സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തരായത് കൊണ്ട് ഞാനും ഫ്രീയായി. അന്നേരമാണ് തിരിച്ച് വന്നാലോന്ന് ആലോചിക്കുന്നത്. ഇപ്പോഴത്തെ മലയാള സിനിമയിലെ ട്രെന്‍ഡിന് അനുസരിച്ചുള്ള കഥാപാത്രവും അത് എന്റെ പ്രായം കൂടി നോക്കി ആവണം രണ്ടാം വരവെന്ന് ആഗ്രഹിച്ചിരുന്നു.- വാണി വിശ്വനാഥ് പറയുന്നു.

വാണി വിശ്വനാഥിന് ചേരുന്നൊരു കഥാപാത്രം ആണോ അത് എന്നതിനെ കുറിച്ച് പ്രേക്ഷകരുടെ മനസിലും ഒരു സങ്കല്‍പ്പമുണ്ടാവും. അങ്ങനെയുള്ളപ്പോള്‍ പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ഒരു കഥാപാത്രത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്. ആഗ്രഹിച്ചിരുന്നത് പോലെ ഒരു വേഷം തന്നെയാണ് കിട്ടിയത്. വാണി അഭിനയിക്കുന്ന പുതിയ സിനിമയാണ് ‘ദി ക്രിമിനല്‍ ലോയര്‍’യ അതിന്റെ കഥ കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി. ഞാനും ബാബുവേട്ടനും (ബാബുരാജ്) രണ്ടു പേരും വക്കീലന്മാരുടെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും നടി വ്യക്തമാക്കുന്നു.