മൂന്നാം വിവാഹം നാലാം മാസത്തിൽ വേർപിരിഞ്ഞു, പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് വനിത

തമിഴ് സിനിമാ രം​ഗത്ത് ഏറെ വിവാദങ്ങൾ സ്യഷ്ടിച്ച ഒന്നായിരുന്നു മുതിർന്ന നടൻ വിജയ്കുമാറിന്റെ മകൾ വനിത വിജയ്കുമാറിന്റെ മൂന്നാം വിവാഹം.ജൂൺ 27ന് ചെന്നൈയിൽ വെച്ചാണ് സംവിധായകൻ പീറ്റർപോളും വനിതയും വിവാഹിതരായത്.രണ്ട് തവണ വിവാഹം കഴിച്ച് വിവാഹം മോചനം നേടിയും ഒരു തവണ ലിവിംഗ് റിലേഷനിലുമായിരുന്നതിന് ശേഷമായിരുന്നു വനിത മൂന്നാമതും വിവാഹിതയാവുന്നത്.അതുപോലെ പീറ്റർ പോളിന്റെ രണ്ടാം വിവാഹവുമായിരുന്നു.നിരവധി വിവാദങ്ങൾ വിവഹാഹത്തിനുശേഷം വന്നെങ്കിലും അതിനെല്ലാം കൃത്യമായ മറുപടിയും നൽകിയിരുന്നു.

ഇവരും പിരിഞ്ഞെന്ന വാർത്തകൾ അടുത്തിടെയാണ് പുറത്തുവന്നത്. മൂന്നാം വിവാഹബന്ധവും വേർപിരിഞ്ഞെങ്കിലും വനിത ദുംഖിച്ചിരിക്കുവല്ല എന്നതിന്റെ തെളിലുകളാണ് സോഷ്യൽ മീഡിയയിലൂടെ വൃക്തമാകുന്നത്. നിലവില്‍ പുത്തന്‍ മേക്കോവറിലാണ് താരം. ഇതുവരെ കണ്ടതില്‍ നിന്നും ശരീരഭാരം കുറച്ച് മോഡേണ്‍ വസ്ത്രങ്ങളിലാണ് വനിത പ്രത്യക്ഷപ്പെട്ടത്.

കഴുത്തിന് താഴെ പുതിയൊരു ടാറ്റു പതിപ്പിച്ച ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. പെട്ടെന്ന് ആര്‍ക്കും മനസിലാവാത്ത തരത്തില്‍ എന്തോ എഴുത്താണ് ടാറ്റു ആയി വനിത പതിപ്പിച്ചത്. ഇതെന്താണെന്ന് പറയാന്‍ പറ്റുമോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ ചോദ്യം ഉയര്‍ന്ന് വരികയാണ്.