ബിഷപ്പ് ആന്റണി കരിയില്‍ സ്ഥാനമൊഴിയണെന്ന് വത്തിക്കാന്റെ നോട്ടീസ്

കൊച്ചി/ സിറോ മലബാര്‍ സഭയിലെ തര്‍ക്കത്തില്‍ എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലിനെതിരെ വത്തിക്കാന്റെ നടപടി. എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനം ആന്റണി കരിയിലിനോട് ഒഴിയുവാന്‍ ആവശ്യപ്പെട്ട് വത്തിക്കാന്‍ നോട്ടീസ് നല്‍കി.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആഞ്ചേരിക്കെതിരെ ഭൂമിയിടപാട്, ഏകീകൃത കുര്‍ബാനയര്‍പ്പണം എന്നി വിഷയങ്ങളില്‍ നിലപാടെടുത്ത വൈദികരെ ബിഷപ് ആന്റണി കരിയില്‍ പിന്തുണച്ചതാണ് നടപടിക്ക് കാരണമെന്ന് ആരോപണവുമായി ഒരു വിഭാഗം വൈദികര്‍ രംഗത്തെത്തി.

വത്തിക്കാന്‍ സ്ഥാനപതി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചാണ് നോട്ടീസ് നല്‍കിയത്. എറണാകുളം ബിഷപ്പ് ഹൗസില്‍ വെച്ച് ചൊവ്വാഴ്ച കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. അതേസമയം വത്തിക്കാന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് വൈദികര്‍ക്കിടയില്‍ നിന്നും ഉണ്ടാകുന്നത്.

രാജിവെക്കേണ്ടത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണെന്ന് വൈദികര്‍ ആവശ്യപ്പെട്ടു. പ്രതിഷേധ യോഗം ചേര്‍ന്ന വൈദികര്‍ രാജിവെക്കേണ്ടതില്ലെന്ന് പ്രമേയം പാസാക്കി.