ഞങ്ങൾ സെപ്പറേറ്റഡ് ആണ്, അദ്ദേഹം എന്റെ കുഞ്ഞിന്റെ അച്ഛനാണ് അത് ഒരിക്കലും മായില്ല- വീണ നായർ

മിനിസ്‌ക്രനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് വീണ നായർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥി കൂടിയായിരുന്നു വീണ. ഷോ കഴിഞ്ഞതിന് ശേഷം നടിയുടെ കുടുംബ ജീവിതത്തിൽ ചില പ്രശ്നങ്ങളുണ്ടായി, പിന്നാലെ നടി ഡിവോഴ്സും നേ‍ടിയിരുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ എന്ന സിനിമയിലൂടെയാണ് വീണ ചലച്ചിത്രലോകത്തെത്തുന്നത്. മനോജ് സംവിധാനം ചെയ്ത എന്റെ മകൾ എന്ന ടെലിവിഷനിൽ ടെലിവിഷൻ പരമ്പരയിൽ വീണ അഭിനയിക്കുകയും നിരവധി കോമഡി സീരിയലുകളിലെ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. വീണ നായർ ഒരു പ്രഗല്ഭയായ നർത്തികി കൂടെയാണ് . അടുത്തിടെയാണ് ഭർത്താവുമായി വേർപിരിയുന്ന കാര്യം വീണ ആരാധകരെ അറിയിച്ചത്.

ഇപ്പോഴും താനും ഭർത്താവും ആയുള്ള ബന്ധം നല്ല രീതിയിൽ മുൻപോട്ട് പോകുന്നുണ്ട്. പക്ഷെ സാഹചര്യങ്ങൾ കൊണ്ടോ മറ്റുള്ള പ്രശ്നങ്ങൾ കൊണ്ടോ മുൻപോട്ട് കൊണ്ട് പോകാൻ നമുക്ക് ആകുന്നില്ല എങ്കിൽ നമ്മൾ പതിയെ ആ തീരുമാനം എടുക്കും. അല്ലാതെ ഒറ്റ അടിക്ക് ബൈ പറഞ്ഞു പോകാൻ ആകില്ല.

ഏഴെട്ടുവര്ഷം എന്റെ ജീവിതത്തിൽ എന്റെ കൂടെ ഉണ്ടായിരുന്ന ആളാണ്. നമ്മൾക്ക് ഒരിക്കലും അതിൽ നിന്നും വിട്ടുമാറാൻ ആകില്ല. ഒരുപാട് സമയം എടുക്കും. അതിനി ഞാൻ നാളെ ഒരു റിലേഷനിൽ ആയാലോ, വിവാഹം കഴിച്ചാലോ ഒക്കെ സംഭവിച്ചാലും ഈ ബന്ധം നമ്മൾക്ക് മറക്കാൻ ആകില്ല. കാരണം ഇത് എന്റെ കുഞ്ഞിന്റെ അച്ഛൻ ആണ്. ആ അച്ഛൻ എന്ന സ്ഥാനം എത്ര തേയ്ച്ചു മായ്ച്ചാലും മാറ്റാൻ ആകില്ല.

അമ്പാടിയുടെ അച്ഛൻ എന്ന് പറയുന്നത് സ്വാതി ഭൈമി എന്ന ആർ ജെ അമാൻ തന്നെയാണ്. അത് മാറ്റാൻ എനിക്ക് എനിക്ക് ആകില്ല. ഞങ്ങൾ ഇപ്പോൾ സെപ്പറേറ്റഡ് ആണ്. ഞാൻ ആദ്യമായി തുറന്നു പറയുന്നതും ഇപ്പോഴാണ്. ഒരു രണ്ടുവര്ഷക്കാലമായി ഞാൻ കൊച്ചിയിൽ ആണ് താമസിക്കുന്നത്. പക്ഷെ ഞങ്ങൾ തമ്മിൽ മോന്റെ എല്ലാ കാര്യത്തിലും കമ്മ്യൂണിക്കേറ്റ് ചെയ്യാറുണ്ട്.

പുള്ളി ഇപ്പോൾ നാട്ടിലുണ്ട്. മോനെ കൊണ്ട് പോകുന്നുണ്ട്, കൊണ്ട് വരുന്നുണ്ട് കാണാറുണ്ട്. അവൻ അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് പോയി എൻജോയ് ചെയ്യാറുണ്ട്. അവൻറെ അപ്പൂപ്പനേം അമ്മൂമ്മയെയും അവനു ഭയങ്കര ഇഷ്ടവുമാണ്. കാരണം എനിക്ക് അച്ഛനും അമ്മയും ഇല്ല. അപ്പോൾ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സ്നേഹം അറിയണം എങ്കിൽ കണ്ണന്റെ അച്ഛനും അമ്മമയും മാത്രമേ അവന് ഉള്ളൂ. ആ സ്നേഹം കിട്ടണം എങ്കിൽ മോൻ അവിടെ തന്നെ പോണം.

നാളെ ഒരിക്കൽ അവൻ വലുതാകുമ്പോൾ അവൻ എന്നോട് ചോദിയ്ക്കാൻ പാടില്ല, എന്തേ അപ്പൂപ്പന്റെയും അമ്മൂമയുടെയും അടുത്ത് പോകാൻ ആയില്ല എന്ന്. അല്ലെങ്കിൽ അച്ഛന്റെ കൂടെ ടൈം സ്പെൻഡ്‌ ചെയ്യാൻ ആയില്ല എന്ന്. ഇപ്പോൾ ഞാൻ എന്റെ കാര്യങ്ങൾ ഒക്കെ നോക്കി, വളരെ ഹാപ്പി ആയി മോന്റെ കാര്യങ്ങൾക്ക് മാത്രമായി നിന്ന് മുൻപോട്ട് പോവുകയാണ്. നല്ല ഹാപ്പി ആയിട്ടാണ് ഇപ്പോൾ പോകുന്നത്. പിന്നെ സെപ്പറേറ്റഡ് ആയ സ്ത്രീ എന്ന രീതിയിൽ കാണുന്ന സമൂഹം ആണ് ഇപ്പോഴും നമ്മുടേത്.

ഇപ്പോഴും ഞങ്ങൾ ഡിവോഴ്സ് ആയിട്ടില്ല. ഇനി നാളെ ഒരു ദിവസം ഞങൾ മോന് വേണ്ടി മുൻപോട്ട് പോയി എന്നും വരാം അതും ഇപ്പോൾ അറിയില്ല.ആ ബന്ധം ഇനി പൂർണ്ണമായും വേണ്ട എന്ന തീരുമാനത്തിൽ ഇത് വരെയും എത്തിയിട്ടില്ല. ഞങ്ങൾ തമ്മിൽ ഇപ്പോഴും വിളിക്കും മകന്റെ കാര്യത്തിന് വേണ്ടി സംസാരിക്കാറുണ്ട്. ഇപ്പോഴും ഞങ്ങൾ വഴക്ക് അടിക്കാറുണ്ട്. ഫോണിൽ കൂടി വാദ പ്രതിവാദങ്ങളും ഒക്കെ ഉണ്ടാകാറുണ്ട്.