മഞ്ജുവിനെ കാണാൻ ഫാമിലെത്തി വീണ നായർ ചിത്രം വൈറൽ

വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റായ ബിന്ദുവായെത്തി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് വീണ നായർ.ബി​ഗ് ബോസിലൂടെ ധാരാളം ആരാധകരെയും വീണ സമ്പാദിച്ചു.ടിക് ടോക്കിലും സമൂഹ മാധ്യമങ്ങളിലും സജീവം ആയ വീണ മിക്ക വിശേഷങ്ങളും ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്.ഷോയിൽ നിന്ന് പുറത്തായവീണ തിരിച്ച് ദുബായിലേക്ക് പോവുകയായിരുന്നു.അടുത്തിടെ തിരിച്ച് നാട്ടിലെത്തിയ താരം ക്വാറന്റൈൻ കാലവധി പൂർത്തിയാക്കി.പുറത്തിറങ്ങിയ താരം തന്റെ അടുത്ത സുഹൃത്തായ മഞ്ജുപിള്ളൈ കാണെനെത്തി.ഇരുവരും ഒന്നിച്ചുള്ള ചിത്രം വൈറലായിക്കഴിഞ്ഞു.തട്ടീം മുട്ടീം എന്ന പരമ്പരയിൽ ഇരുവരും വേഷമിട്ടിരുന്നു

ജനപ്രിയ പരമ്പരയാണ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടിം.2011 നവംബർ 5നാണ് ഈ സീരിയൽ ആരംഭിക്കുന്നത്.മായാവതി അമ്മയുടെ കുടുംബത്തെ ഇപ്പോഴും സ്നേഹിക്കുകയാണ് പ്രേക്ഷകർ.കെപിഎസി ലളിത,മഞ്ജു പിള്ള,ജയകുമാർ പിള്ള,ഭാഗ്യലക്ഷ്മി പ്രഭു,സിദ്ധാർത്ഥ് പ്രഭു എന്നിവരാണ് ഈ കുടുംബത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കുടുംബത്തിലെ പല കാര്യങ്ങളും ഹാസ്യാത്മകമായി പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുകയാണ് ചെയ്യുന്നത്.മഞ്ജു പിള്ളെയുടെ നാത്തൂനായിട്ടാണ് വീണ വേഷമിട്ടിരുന്നത്

മഞ്ജു പിള്ളയുടെ പിള്ളാസ് ഫാമിൽ പോയാണ് കോകില മോഹനവല്ലിയെ കണ്ടിരിക്കുന്നത്.എല്ലായ്പ്പോഴും എന്റെ പ്രിയപ്പെട്ട മഞ്ജുചേച്ചി.എന്റെ മോഹനവല്ലി പിള്ളാസ് ഫാമിൽ പോയി അവസാനം മഞ്ജുച്ചേച്ചിയെ ഒന്ന് കാണാനായി എന്ന് കുറിച്ച് കൊണ്ട് മ‍ഞ്ജുപിള്ളക്കൊപ്പമുള്ള ചിത്രം വീണ പങ്കുവെച്ചിട്ടുണ്ട്.നേരെത്തെ മഞ്ജുപിള്ളയും വീണയെ ഏറെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞിരുന്നു