മൂന്ന് വർഷത്തിനുശേഷം വീണ്ടും ആ രോ​ഗം, വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വീണ നായർ.ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞ് നിൽക്കുകയാണ് നടി.നടി എന്നതിലുപരി മികച്ച ഒരു നർത്തകിയും ഗായികയുമാണ് വീണ.ബിഗ്‌ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയും ആയിരുന്നു വീണ. ഷോയിൽ മികച്ച പിന്തുണയാണ് വീണയ്ക്ക് ലഭിച്ചത്. ബിഗ്‌ബോസിലൂടെ വീണയുടെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരായി. ഗായകനും സംഗീതജ്ഞനും ഡാൻസറും റേഡിയോ ജോക്കിയുമായ സ്വാതി സുരേഷ് ഭൈമി ആണ് വീണയുടെ ഭർത്താവ്. അമ്പാടി എന്നു വിളിപ്പേരുള്ള ധൻവിൻ ആണ് ഇവരുടെ മകൻ. അടുത്തിടെ ഭർത്താവുമായി താരം വേർപിരിഞ്ഞിരുന്നു.

മുൻപൊരിക്കൽ തന്റെ രോഗാവസ്ഥയെ കുറിച്ച് വീണ തുറന്നു പറഞ്ഞതും പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയുണ്ടായി.. ഇപ്പോഴിതാ മൂന്ന് വർഷങ്ങൾക്കു ശേഷം വീണ്ടും താൻ രോഗത്തിന്റെ പിടിയിലായിരിക്കുകയാണ് അറിയിച്ചിരിക്കുകയാണ് വീണ നായർ. സോഷ്യൽ മീഡിയയിൽ ആശുപത്രി കിടക്കയിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ച് വീണ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ‘മൂന്ന് വർഷത്തിനുശേഷം വീണ്ടും ഫൈബ്രോമയാൾജിയ സ്ഥിരീകരിച്ചു’ എന്ന് വീണ കുറിച്ചു.

ഇന്നലെ രാത്രിയാണ് വീണ ഇക്കാര്യം പങ്കുവച്ചത്. പോസ്റ്റ് ഇതിനകം വൈറലായി മാറിയിട്ടുണ്ട്. വളരെ വ്യത്യസ്തവും സങ്കീർണ്ണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് വീണയെ ബാധിച്ചിരിക്കുന്ന ഫൈബ്രോമയാൾജിയ അഥവ പേശിവാതം. സ്ത്രീകളിലാണ് ഈ രോഗാവസ്ഥ കൂടുതലായും കാണപ്പെടുന്നത് എന്നാണ് റിപ്പോർട്ട്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദന, ക്ഷീണം, ഉറങ്ങാൻ കഴിയാതാവുക, മാനസികനിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

ഫൈബ്രോമയാൾജിയയുടെ കൃത്യമായ കാരണം ഇപ്പോഴും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും ചില മെഡിക്കൽ അവസ്ഥകൾ, സമ്മർദ്ദം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവ രോഗസാധ്യതയെ വർധിപ്പിക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. ഫൈബ്രോമയാൾജിയ പെട്ടെന്ന് കണ്ടെത്താനും പാടായിരിക്കും എന്നാണ് വിവരം. എന്തുതന്നെ ആയാലും തങ്ങളുടെ പ്രിയ താരത്തെ ബാധിച്ചിരിക്കുന്ന അസുഖം വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്.