വെഞ്ഞാറമൂട് കൊലപാതകം: അനസര്‍ പിടിയില്‍

വെഞ്ഞാറമൂട് കൊലപാതകത്തില്‍ പ്രതി അനസര്‍ പിടിയില്‍. അന്‍സര്‍ കേസിലെ രണ്ടാം പ്രതിയാണ്. ഒളിവില്‍ കഴിഞ്ഞ ബന്ധുവീട്ടില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇരട്ടകൊലപാതകത്തിനുശേഷം അന്‍സര്‍ ഒളിവിലായിരുന്നു.

അഞ്ചാം ദിവസമാണ് പ്രതിയെ പോലീസ് പിടികൂടുന്നത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളും പിടിയിലായി. ഒന്‍പത് പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്. ഉത്രാടത്തിന് രണ്ട് സിപിഎം പ്രവര്‍ത്തകരാണ് വെട്ടേറ്റ് മരിച്ചത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് വ്യക്തമാക്കുന്നു.