വെഞ്ഞാറമൂട് കൊലപാതകം, നാല് പേര്‍ അറസ്റ്റില്‍

വെഞ്ഞാറമൂട് കൊലപാതകത്തില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷജിത്ത്, അജിത്ത്, നജീബ്, സതികുമാര്‍ എന്നീ പ്രതികളാണ് പിടിയിലായത്. ഇവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് പോലീസിന്റെ എഫ്ഐആര്‍ റിപ്പോര്‍ട്ട്.

അന്‍സറും ഉണ്ണിയും പിടിയിലായിട്ടുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇരുവരും. പ്രതികള്‍ ഹഖ് മുഹമ്മദ് മിഥിലാജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ഞായറാഴ്ച സംഭവ സ്ഥലത്തെത്തിയത്. സജീവ്, അന്‍സാര്‍, ഉണ്ണി, സനല്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ വെട്ടിയതെന്നും മറ്റുള്ളവര്‍ കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.

കേസിലെ പരാതിക്കാരനായ ഷെഹീലിനെ സജീവ് ചീത്ത വിളിച്ച ശേഷമാണ് ഷെഹീലിന്റെ സുഹൃത്തുക്കളായ ഹഖിനെയും മിഥുലജിനെയും പ്രതികള്‍ ആക്രമിച്ചതെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സജീവിനും സനലിനും സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍.