മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി പ്രതിയായ കോഴക്കേസില്‍ വിജിലന്‍സ് തെളിവെടുപ്പ് നടത്തി

കണ്ണൂര്‍/ അഴിക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കുവാന്‍ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി കോഴ വാങ്ങിയെന്ന കേസില്‍ വിജിലന്‍സ് തെളിവെടുപ്പ് നടത്തി. 2020ല്‍ രജിസ്ട്രര്‍ ചെയ്ത കേസില്‍ ആന്വേഷണം നടന്ന് വരുകയാണ്. 25 ലക്ഷം രൂപ ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കുന്നതിന് കെഎം ഷാജി വാങ്ങിയെന്നാണ് കേസ്.

സ്‌കൂള്‍ മാനേജ്‌മെന്റ്, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്നുമാണ് അന്വേഷണ സംഘം മൊഴിയെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ വെളിപ്പെടുത്തുവാന്‍ കഴിയില്ലെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ തേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.