വിക്രം ലാൻഡറിനെയും പ്രഗ്യാൻ റോവറിനെയും ഉണർത്തുന്ന നടപടി ശനിയാഴ്ചയിലേക്ക് മാറ്റിയതായി ഐഎസ്ആർഒ

ബെംഗളൂരു. ഐഎസ്ആര്‍ഒ വിക്രം ലാന്‍ഡറിനെയും പ്രഗ്യാന്‍ റോവറിനെയും ഉണര്‍ത്തുന്ന നടപടി നാളത്തേക്ക് മാറ്റിവെച്ചു. സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നീലേഷ് ദേശായിയാണ് ഇക്കാര്യം അറിയിച്ചത്. ലാന്‍ഡറും റോവറും വെള്ളിയാഴ്ച വൈകിട്ട് റീ ആക്ടീവേറ്റ് ചെയ്യുവനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഇത് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

റോവര്‍ 300 മുതല്‍ 350 മീറ്റര്‍ ദൂരത്തേയ്ക്ക് മാറ്റുവനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ റോവറിനെ 105 മീറ്റര്‍ മാത്രമാണ് നീക്കാന്‍ സാധിച്ചത്. ഓഗസ്റ്റ് 23ന് വൈകിട്ടാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് ചന്ദ്രനില്‍ സൂര്യാസ്തമയം സംഭവിച്ചതോടെ ലാന്‍ഡറും റോവറും സ്ലീപിങ് മോഡിലേക്ക് പോകുകയായിരുന്നു.

സൂര്യപ്രകാശം ഇല്ലാതായതോടെ മൈനസ് 180 ഡിഗ്രിയായിരുന്നു താപനില. വലിയ തണിപ്പില്‍ കഴിഞ്ഞ ലാന്‍ഡറും റോവറും 22ന് ഉണരുമെന്ന പ്രതീക്ഷയിലായിരുന്നു ഐഎസ്ആര്‍ഒ. ഇതാണ് 23ലേക്ക് മാറ്റിയതായി ഐഎസ്ആര്‍ഒ അറിയിച്ചത്.