കരളേ കരളിന്റെ കരളേ വിനീത് ശ്രീനിവാസനോടൊപ്പമുള്ള ചിത്രം പങ്കിട്ട് റിമി ടോമി

സം​ഗീതാസ്വാധകരുടെ പ്രിയ ​ഗായികയാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിൽ ഒരാളാണ് റിമി ടോമി. റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു. അടുത്തിടെ തുടങ്ങിയ യൂടൂബ് ചാനലിനും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ചാനൽ തുടങ്ങി ഒരു മാസത്തിനുളളിൽ നിരവധി സബ്സ്‌ക്രൈബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നുതന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.

ഇപ്പോളിതാ 2004 ൽ വിനീത് ശ്രീനിവാസനോടൊപ്പം ഒരു സ്റ്റേജിൽ നിന്നു പാടുന്നതിൻ്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് റിമി. വിനീത് ശ്രീനിവാസന് 20 ഉം റിമി ടോമിയ്ക്ക് 21 ഉം വയസുള്ളുപ്പോഴത്തെ രൂപമാണ് ചിത്രത്തിലേത്. “അന്ന് ചോദിച്ചിരുന്നു ആരാവാനാണ് ആഗ്രഹമെന്ന്? തന്ന മറുപടി എനിക്ക് ഒരു ഡയറക്ടർ ആവണം റിമി എന്നാരുന്നു. പിന്നീട് അത് തെളിയിച്ചു, ഇന്നത്തെ സൂപ്പർ ഹിറ്റ് ഡയറക്ടർ വിനീത് ശ്രീനിവാസൻ” എന്നു കുറിച്ചു കൊണ്ടാണ് റിമി ഫോട്ടോ ഷെയർ ചെയ്തത്. കരളേ… കരളിൻ്റെ കരളേ’ എന്ന ഗാനം സിനിമയിലും ആലപിച്ചിരിക്കുന്നത് ഇരുവരും ചേർന്നാണ്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)