നസ്രിയയ്ക്ക് തന്റെ പുസ്തകം സമ്മാനിച്ച് വിസ്മയ മോഹൻലാൽ

മലയാളികളുടെ പ്രീയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബാംഗ്ലൂർ ഡേയ്‌സിന്റെ വൻവിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. സിനിമാലോകവും ആരാധകരും ഒന്നടങ്കം വലിയ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്.

വിവാഹത്തിന് ശേഷം അപൂർവമായേ സിനിമകളിൽ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നസ്രിയ. സിനിമയിലെ തന്റെ സഹപ്രവർത്തകരുമായെല്ലാം വളരെ നല്ല സൗഹൃദം സൂക്ഷിക്കുന്ന നസ്രിയയും വിസ്മയയും തമ്മിലുള്ള സൗഹൃദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

വിസ്മയയ്ക്ക് നസ്രിയ, ‘നസായ രായ’ ആണ്. തന്റെ ആദ്യ കവിതാസമാഹാരമായ ‘ഗ്രെയ്ന്സ് ഓഫ് സ്റ്റാർഡസ്റ്റ്’ വിസ്മയ നസ്രിയക്കും അയച്ചു കൊടുത്തു. പ്രിയപ്പെട്ട ഷാനു ചേട്ടനും നസായ രായയ്ക്കും എന്നാണ് സ്വന്തം കൈപ്പടയിൽ വിസ്മയ കുറിച്ചിരിക്കുന്നത്. “ഞാൻ വൈകിപ്പോയി.. പക്ഷേ മായാ, ഇതിലുള്ളതെല്ലാം അതിമനോഹരമാണ്. ഇനിയും തിളങ്ങൂ.” എന്നാണ് നസ്രിയ കുറിച്ചത്. പൃഥ്വിരാജ്, സുപ്രിയ, അമിതാഭ് ബച്ചൻ, ദുൽഖർ എന്നിവരും മുൻപ് വിസ്മയയുടെ പുസ്തകത്തെ കുറിച്ച്‌ കുറിപ്പുകൾ പങ്കുവച്ചിരുന്നു.

2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്.വിവാഹശേഷം അഭിനയത്തിൽ നിന്ന് കുറച്ചുനാൾ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് ഈയടുത്ത് അഞ്ജലി മേനോൻറെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു.ശേഷം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടുകയുമുണ്ടായി. മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.നേരം എന്ന സിനിമയിലൂടെ തമിഴിൽ ആദ്യമായി നായികയായ താരം നയ്യാണ്ടി രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയരായിരുന്നു.നിവിൻ പോളി നായികയായ ഓം ശാന്തി ഓശാനയിലൂടെയും ഫഹദ് ദുൽഖർ നിവിൻ ഒരുമിച്ച ബാംഗ്ലൂർ ഡെയ്സിലൂടേയുമാണ് താരം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരയായത്.