ചേട്ടനും സുഹൃത്തുക്കൾക്കുമൊപ്പം ന്യൂ ഇയർ ആഘോഷമാക്കി വിസ്മയ, ചിത്രങ്ങൾ വൈറൽ

മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ.അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.അച്ഛന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാലും സിനിമയിൽ എത്തിയിട്ടുണ്ട്.ഇതോടെ മകൾ വിസ്മയയും സിനിമയിലേക്ക് എത്തുമോ എന്ന് ആരാധകർ ചോദ്യമുയർത്തി തുടങ്ങിയിരുന്നു.എന്നാൽ തന്റെ വഴി സിനിമയല്ലെന്ന് വിസ്മയ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

തായലന്റിലായിരുന്ന വിസ്മയ അടുത്തിടെയാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഇപ്പോളിതാ ന്യൂ ഇയർ ആഘോഷിക്കുന്ന ചിത്രങ്ങളാണ് വിസ്മയ ആരാധകർക്കായി പങ്കുവെച്ചത്. പ്രണവ് മോഹൻലാലിനും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു ആഘോഷം. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ കല്യാണത്തിനും വിസ്മയ എത്തിയിരുന്നു. നാളുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വണ്ണം കുറച്ച കാര്യം അടുത്തിടെ ആരാധകരെ അറിയിച്ചിരുന്നു.

 

View this post on Instagram

 

A post shared by Maya Mohanlal (@mayamohanlal)


താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേർത്ത് പുസ്‌കരം പുറത്തിറക്കാൻ ഒരുങ്ങുകയാണ് എന്ന് വിസ്മയ നേരത്തെ വെളിപ്പെടുത്തിയിരുന്നു.മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ബറോസ് ദി ഗാർഡിയൻ ഓഫ് ഗാമാ ട്രെഷർ എന്ന ചിത്രത്തിൽ സഹസംവിധായികയായി വിസ്മയ എത്തും എന്ന വാർത്തകളും പുറത്ത് വന്നിരുന്നു.നിർമ്മാതാവും മോഹൻലാലിന്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്.തന്റെ മൂത്ത മകൾ രേവതിയും മോഹൻലാലിന്റെ മകൾ മായാ എന്ന വിസ്മയയും ഈ ചിത്രത്തിൽ മോഹൻലാലിനെ അസിസ്റ്റ് ചെയ്യുന്നു എന്ന് അദ്ദേഹം പറയുന്നു