എസ് വി പ്രദീപിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍

കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് അപകടത്തില്‍ മരണപ്പെടുന്നത്. പ്രദീപ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. സിസി ടിവി ക്യാമറകള്‍ ഇല്ലാതിരുന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. എന്നാല്‍ ടിപ്പര്‍ ലോറിയും ഡ്രൈവറെയും പോലീസ് കണ്ടെത്തുകയും പിടികൂടുകയും ചെയ്തു. ഇപ്പോള്‍ പ്രദീപിന്റെ മരണത്തില്‍ നാട്ടുകാരായ ദൃക്‌സാക്ഷികളുടെ നിര്‍ണായക വെളിപ്പെടുത്തലാണ് പുറത്ത് എത്തിയിരിക്കുന്നത്. കര്‍മ്മ ന്യൂസിനോട് ദൃക്‌സാക്ഷികള്‍ സംഭവങ്ങള്‍ തുറന്ന് പറഞ്ഞു. അപകടം എന്ന നിലയിലാണ് സംഭവം കണ്ട് നിന്നവര്‍ നല്‍കുന്ന സൂചന.

ഷിയാസ് എന്ന ദൃക്‌സാക്ഷിയാണ് കാര്യങ്ങള്‍ വിവരിക്കുന്നത്. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയപ്പോള്‍ പോലീസും നാട്ടുകാരും കൂടിയിരുന്നു. വണ്ടി നിയന്ത്രണം തെറ്റി വീഴാനാണ് സാധ്യത ഏറെ കൂടുതല്‍. ആരു കണ്ടാലും ഭയപ്പെടുന്ന രീതിയിലായിരുന്നു സംഭവം. മറിഞ്ഞു കിടന്ന സ്‌കൂട്ടര്‍ ഉയര്‍ത്തി മാറ്റാന്‍ നോക്കിയപ്പോഴാണ് പിന്നിലെ കരിയര്‍ പൊട്ടിയത്. സ്‌കൂട്ടറില്‍ ടിപ്പര്‍ ഇടിച്ചോ എന്നത് തന്നെ സംശയമാണെന്ന് ഷിയാസ് പറയുന്നു.

അപകടത്തില്‍ പ്രദീപിന്റെ തലയോട്ടി പുറത്ത് കാണാവുന്ന് രീതിയില്‍ ആയിരുന്നു. വളരെ ഭയാനകമായ കാഴ്ചയായിരുന്നു. അപകടങ്ങള്‍ നിരന്തരം സംഭവിക്കുന്ന പ്രദേശമാണിത്. നിരവധി മരണങ്ങളും അപകടങ്ങളും കണ്ടിട്ടുണ്ട്. ഇവിടെയുള്ളവരെ സംബന്ധിച്ച് ഈ അപകടങ്ങള്‍ സാധാരണമാണ്. -ഷിയാസ് പറഞ്ഞു.

https://www.facebook.com/571108993263388/videos/746948715920661/