‘അ​ഗ്നിപഥ് പദ്ധതി ഇഷ്ട്ടമല്ലെങ്കില്‍ സെെന്യത്തില്‍ ചേരാതിരിക്കുക, ആരും നിങ്ങളെ നിര്‍ബന്ധിക്കില്ല’; വി.കെ സിംഗ്

മുബെെ: ഹ്രസ്വകാല സെെനിക പദ്ധതിയായ അ​ഗ്നിപഥിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി കെ സിംഗ്.’സെെന്യത്തില്‍ ചേരുക എന്നത് സ്വമേധയാ എടുക്കേണ്ട തീരുമാനമാണ്. ആരും നിര്‍ബന്ധിക്കേണ്ടതല്ല. റിക്രൂട്ട്മെന്‍്റ് പദ്ധതി ഇഷ്ട്ടമല്ലെങ്കില്‍ നിങ്ങള്‍ ചേരാതിരിക്കുക. സെെന്യത്തില്‍ ചേരാന്‍ നിങ്ങളെ ആരാണ് നിര്‍ബന്ധിച്ചത്. നിങ്ങള്‍ ബസുകളും ട്രെയിനുകളും കത്തിക്കുകയാണ്. യോ​ഗ്യതാ ടെസ്റ്റ് പാസായാല്‍ മാത്രമെ സെെന്യത്തിലേക്ക് എടുക്കുകയുള്ളൂ’. വി കെ സിംഗ് പറഞ്ഞു.

പദ്ധതി ഇഷ്ട്ടമല്ലാത്തവര്‍ അത് തെരഞ്ഞെടുക്കേണ്ട ആവശ്യമില്ല. ഇന്ത്യന്‍ സെെന്യത്തില്‍ ചേരാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. അവര്‍ക്ക് ഇഷ്ട്ടമുണ്ടെങ്കില്‍ ചേര്‍ന്നാല്‍ മതിയെന്ന് വി കെ സിംഗ് അഭിപ്രായപ്പെട്ടു. നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിന്‍്റെ ക്ഷീണം തീര്‍ക്കാന്‍ പഴയ പാര്‍ട്ടി മോദി സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളില്‍ പോലും തെറ്റ് കണ്ടെത്തുകയാണ്. കോണ്‍ഗ്രസ് യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷം രാജ്യത്ത് അശാന്തി സൃഷ്ടിക്കുകയാണെന്നും സിംഗ് വിമര്‍ശനമുന്നയിച്ചു.

അതേസമയം, പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ വിവിധ സംഘടനകള്‍ ഇന്ന് രാജ്യത്ത് ബന്ദ് പ്രഖ്യാപിച്ചതായി പ്രചാരണം നടക്കുന്നുണ്ട്. സംഘടനകളുടെ പേര് വിവരങ്ങള്‍ ഇല്ലാതെയാണ് പ്രചാരണം. കേരളത്തില്‍ ഒരു സംഘടനയുടേയും ഹര്‍ത്താലില്ല. ഭാരത് ബന്ദിന് ആരുടേയും പിന്തുണയുമില്ല. ബന്ദെന്ന പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ പൊലീസിനോട് സജ്ജമായിരിക്കാന്‍ ഡിജിപി അനില്‍കാന്ത് നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.”സ്വന്തം വിരമിക്കല്‍ മാറ്റിവയ്ക്കാന്‍ കോടതിയില്‍ പോയയാള്‍ യുവാക്കളോട് 23-ാം വയസ്സില്‍ വിരമിക്കാന്‍ ആവശ്യപ്പെടുന്നു” എന്ന് സിംഗിന്റെ പരാമര്‍ശം ടാ​ഗ് ചെയ്തുകൊണ്ട് കോണ്‍​ഗ്രസ് വക്താവ് പവന്‍ ഖേര പരിഹസിച്ചു.

പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമത്തിന് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെഎസ്‌ആര്‍ടിസി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ നടപടി സ്വീകരിക്കും. അ​ഗ്നിപഥ് വ്യോമസേനയില്‍ ജൂണ്‍ 24നാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത്. പരിശീലനം ഡിസംബര്‍ 30ന് തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ പത്തിന് നടക്കും. നാവികസേനയില്‍ 25നായിരിക്കും റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ഇറങ്ങുക. ഒരു മാസത്തിനുള്ളില്‍ പരീക്ഷ നടക്കും. നവംബര്‍ 21ന് പരിശീലനം ആരംഭിക്കുക.