എറണാകുളം കലൂരില്‍ മതില്‍ ഇടിഞ്ഞുവീണ് അപകടം; രണ്ട് പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

എറണാകുളം കലൂരില്‍ മതില്‍ ഇടിഞ്ഞുവീണ് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം. രണ്ട് പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഒരാളെ രക്ഷപ്പെടുത്തി. കാന നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

കാനയ്ക്ക് സമീപമുള്ള വീട്ടിലെ മതിലാണ് ഇടിഞ്ഞുവീണത്. ഉടന്‍ തന്നെ പൊലീസും അഗ്‌നിശമന സേനാ വിഭാഗവും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.