മണിപ്പൂരിൽ സത്യത്തിൽ നടക്കുന്നതെന്ത് ? സൈനീകൻ പറയുന്നു…

മണിപ്പൂരിൽ നടക്കുന്നത് ഹിന്ദു ക്രിസ്ത്യൻ സംഘർഷമല്ല. മണിപ്പൂരിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത് രണ്ടു മത വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കമാണ്. പ്രചരിക്കുന്ന വാട്ട്സ് ആപ് മെസ്സേജുകളും സോഷ്യൽ മീഡിയ പ്രചാരങ്ങളും ഒക്കെ യാഥാർഥ്യ സത്യവുമായി യാതൊരു ബന്ധവും ഇല്ലാത്തവയാണ്. മണിപ്പൂരിലെ യഥാർത്ഥ അവസ്ഥ പറയുകയാണ് സൈനികനായ ഗിരീഷ്.

ഗോത്ര വർഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് മണിപ്പൂരിൽ നടന്നു വന്നിരുന്നത്. ഇപ്പോഴത് സൈനികർക്ക് നേരെ കൂടി തിരിഞ്ഞിരിക്കുന്നു അവസ്ഥയാണുള്ളത്. ഗോത്ര വർഗ്ഗക്കാർക്ക് രാഷ്ട്രീയമോ? മതമോ? ഒന്നും പ്രശ്നമല്ല. ഏകപക്ഷീയമായി ക്രിസ്ത്യാനികൾക്കെതിരെ അക്രമം നടക്കുന്നതായി പ്രചാരങ്ങൾ അടിസ്ഥാന രഹിതമാണ്‌. ആസൂത്രിതമായ പ്രചാരങ്ങളാണിവ.

മ്യാൻമാറിൽ നടന്ന സംഘഷത്തിന്റെ ചിത്രങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഇത്തരം തെറ്റായ പ്രചാരങ്ങൾ ചിലർ നടത്തി വരുന്നത്. ഇവയൊന്നും വിശ്വസിക്കരുത്. അക്രമങ്ങളുടെ ഉത്തരവാദിത്തം ബിജെക്കാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. ഗോത്ര വർഗ്ഗങ്ങൾ തമ്മിലുള്ള പകയും ഏറ്റുമുട്ടലുകളും മണിപ്പൂരിലാകെ വ്യാപിച്ചിരിക്കുകയാണ്. കുന്നും മലകളും കാടുകളും നിറഞ്ഞ പ്രദേശങ്ങളിലാണ് ഇവിടെ കലാപങ്ങൾ കൂടുതലും നടക്കുന്നത്. ഓടിച്ചെന്നു സന്ന്യത്തിനു പെട്ടെന്ന് അടിച്ചമർത്താൻ പറ്റുന്നതല്ല ഇത്. സൈനികനായ ഗിരീഷ് പറയുന്നത് വിഡിയോയിൽ കാണുക.