ചോറും, പരിപ്പുകറിയും, മീൻകറിയും, ഓംലറ്റും കിട്ടായാൽ പേളിയുടെ ഭക്ഷണം കുശാൽ

അവതാരികയും നടിയുമായി ശ്രദ്ധനേടിയ ആളാണ് പേളി മാണി. ബി​ഗ്ബോസ് റിയാലിറ്റി ഷോവഴിയുള്ള പ്രണയവും നടൻ ശ്രീനിഷുമായുള്ള വിവാഹവും ഇപ്പോൾ ഇതാ ​ഗർഭകാലവും പേളി ആഘോഷിക്കുകയാണ്. തന്റെ ​ഗർഭ കാലത്തെ ഓരോ ദിവസവും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് താരം. അടുത്ത വർഷം മാർച്ചിൽ ആദ്യത്തെ കൺമണി തങ്ങളുടെ ജീവിതത്തിലേക്ക് എത്തുമെന്നാണ് പേളിയും ശ്രീനിഷും അറിയിച്ചിരുന്നത്.

ഇപ്പോളിതാ പേളി ഭക്ഷണം കഴിക്കുന് ഫോട്ടോയാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ തനിനാടൻ ഭക്ഷണവുമായി ഉച്ചയൂണ് കഴിക്കുന്ന പേളിയായിരുന്നു ഉണ്ടായിരുന്നത്. ചോറ്, പരിപ്പുകറി, മീൻകറി, പിന്നെ ഓംലറ്റ് ഇത്രയും ലളിതമായ ഭക്ഷണങ്ങൾ കിട്ടിയാൽ പേളിക്ക് കുശാൽ. ഇതെല്ലം ചേർത്തായിരിന്നു പേളിയുടെ ഉച്ചയൂണ്. ഗർഭിണിയായ ശേഷം പേളിക്ക് ഇഷ്‌ടമുള്ള ഭക്ഷണം ശ്രീനിഷ് വാങ്ങിനൽകാറുണ്ട്. ഒരിക്കൽ ശ്രീനിഷിനോട് ഭാര്യ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചപ്പോഴും നന്നായിരിക്കുന്നു, നന്നായി ഭക്ഷണം കഴിക്കുന്നു എന്നാണു പറഞ്ഞത്. രാത്രിയിൽ ശ്രീനിഷിനെക്കൊണ്ട് പുറത്തുനിന്നും ഭക്ഷണം വാങ്ങി കഴിച്ച പേളിയുടെ വിശേഷം ഭർത്താവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു

​ഗർഭകാലത്തെ മൂഡ് സ്വിങ്‌സിനെ കുറിച്ച് നടി തുറന്നുപറഞ്ഞിരുന്നു. എന്നെയാർക്കും ഇഷ്ടമല്ല, ഞാൻ തടിവെച്ചു, എനിക്ക് ഭംഗിയില്ല, എന്നെല്ലാം പറഞ്ഞ് കരഞ്ഞിരുന്നുവെന്ന് പേളി പറയുന്നു. പെട്ടെന്നാണ് എന്റെ മൂഡ് മാറുന്നതെന്നും പേളി പറഞ്ഞിരുന്നു.ഇതിനെക്കെയുള്ള അമ്മയുടെ കമന്റാണ് സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

മൂഡ് സ്വിങ്ങ്‌സുളള സമയത്ത് നമ്മൾ വിചാരിക്കുന്നത് മുഴുവൻ പൊട്ടത്തരമായിരിക്കുമെന്ന് പേളി പറയുന്നു. എനിക്ക് തന്നെ സ്വയമൊരു പിച്ചുവെച്ച് കൊടുക്കാൻ തോന്നും. പക്ഷേ ആ സമയത്തെ കൊഞ്ചലും അറ്റൻഷനുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇതൊക്കെ കാണുമ്പോൾ മമ്മി പറയും. എഴുന്നേറ്റ് പോടി, ഇവിടെ വേറാരും പ്രസവിക്കാത്ത പോലെ. എന്തായാലും പേളിയുടെ അമ്മയുടെ കമന്റിന് സാമൂഹ്യമാധ്യമങ്ങളിൽ വൻ സ്വീകാര്യകയാണ് ലഭിച്ചിരിക്കുന്നത്.