ഉദയനിധി സ്റ്റാലിൻ പറഞ്ഞത് വിഡ്ഢിത്തം, ആരേലും വിളിച്ചാൽ അവരെ സുഖിപ്പിക്കാൻ എന്തേലും പറയുന്നു

കൊല്ലം. തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കെബി ഗണേഷ്‌കുമാര്‍. വിഢിത്തമാണ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞതെന്നും എല്ലാ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അതിന്റേതായ മൂല്യം നല്‍കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നമ്മള്‍ മറ്റ് വിശ്വാസങ്ങളെയും ആചാരങ്ങളെയും ഒന്നും നമ്മള്‍ ചോദ്യം ചെയ്യുകയോ അധിക്ഷേപിക്കുകയോ ചെയ്രുത്. അതേക്കുറിച്ചുള്ള സംഭാക്ഷണങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം വിഡ്ഢിത്തരങ്ങള്‍ കഴിവതും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പറയാതിരിക്കുന്നതാണ് നല്ലത്. അയാള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അറിയാമായിരിക്കും, രാഷ്ട്രീയം അറിയാമായിരിക്കും അച്ഛന്റെയും അപ്പൂപ്പന്റെയും മോനായി വന്നതാണ് അയാള്‍. രാഷ്ട്രീയത്തിന്റെ അടിത്തട്ടില്‍ കളിച്ച് വന്നതല്ല. അപ്പോള്‍ അങ്ങനെയുള്ള അനാവശ്യ പരാമര്‍ശ്യം ഒഴിവാക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.

താന്‍ ക്ഷേത്രത്തില്‍ നിന്നുകൊണ്ടാണ് ഇതര മതങ്ങളെ മാനിക്കുന്നുവെന്ന് പറയുന്നത്. എല്ലാ മതവിശ്വാസങ്ങള്‍ക്കും വളരെ മൂല്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് അതിനെ നിരസിച്ച് തരംതാഴ്ത്തി സംസാരിക്കരുത്. എന്നല്‍ അയാള്‍ അരേലും വിളിച്ചാല്‍ അവരെ സുഖിപ്പിക്കാന്‍ എന്തേലും പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.