ട്രെയിൻ ഇടിച്ച് ​പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു

പാലക്കാട്: കൊട്ടേക്കാട് റെയിൽവെ സ്റ്റേഷന് സമീപത്തെ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ ആണ് സംഭവം.

അപകടത്തിൽ പരിക്കേറ്റ ആന ചികിത്സയിരിക്കെ ഇന്ന് വൈകിട്ട് 5 മണിക്കാണ് ചരിഞ്ഞത്. ആനക്ക് നിസാര പരിക്ക് മാത്രമാണ് ഉള്ളതെന്നായിരുന്നു ആദ്യം വെറ്ററിനറി സർജൻ പരിശോധനയിൽ കണ്ടെത്തിയത്.

വലത്തേ പിൻകാലിന്റെ അറ്റത്തായിരുന്നു പരിക്കേറ്റത്. കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് നിലവിൽ മരുന്നുകളും മറ്റ് ചികിത്സയും നൽകുന്നുണ്ടായിരുന്നു. തുടർന്ന് ഇന്നലെ ആനയുടെ ആരോ​ഗ്യനില വഷളായതായും റിപ്പോർട്ട് പുറത്തുവന്നിരുന്നു.